ആറുവരിപ്പാതയ്ക്ക് 1838.1 കോടിക്ക് കരാറെടുത്ത അദാനിയുടെ കമ്പനി 971 കോടിക്കാണ് മറ്റൊരുകമ്പനിക്ക് ഉപകരാര്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: അഴിയൂര്‍മുതല്‍ വെങ്ങളംവരെയുള്ള 40.8 കിലോമീറ്റര്‍ ആറുവരിപ്പാതയ്ക്ക് 1838.1 കോടിക്ക് കരാറെടുത്ത അദാനിയുടെ കമ്പനി 971 കോടിക്കാണ് മറ്റൊരുകമ്പനിക്ക് ഉപകരാര്‍ നല്‍കിയതെന്ന് കോണ്‍ഗ്രസ്. ഏതാണ്ട് 900 കോടി രൂപയാണ് ഇതിലൂടെ അദാനിക്ക് ലഭിച്ചതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാറും കെപിസിസി ജനറല്‍സെക്രട്ടറി പി.എം. നിയാസും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

അദാനിക്ക് നോക്കുകൂലി ലഭിക്കാന്‍ വേണ്ടി മാത്രമുള്ള വികസനമായി ദേശീയപാതാവികസനം മാറി. വലിയകൊള്ളയാണ് നടന്നത്. അദാനി ഇത്രയേറെ ലാഭമെടുത്തതുകൊണ്ട് പ്രവൃത്തിയുടെ ഗുണമേന്മ കുറഞ്ഞെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു.
നിര്‍മാണത്തിലെ അപാകവും കരാര്‍നല്‍കിയതിലെ നിജസ്ഥിതിയും പുറത്തുകൊണ്ടുവരുന്നതിന് ജ്യുഡീഷ്യല്‍ അന്വേഷണം നടത്തണം. ഈ ആവശ്യങ്ങളുന്നയിച്ച് 28-ന് രാവിലെ 10-ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫീസിനുമുന്‍പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പുസമരം നടത്തുമെന്നും പ്രവീണ്‍കുമാര്‍ പറഞ്ഞു. മേയ് 31-ന് നടക്കാനിരുന്ന കോര്‍പ്പറേഷനെതിരേയുള്ള കോണ്‍ഗ്രസിന്റെ ഉപരോധസമരത്തിന്റെ പ്രചാരണാര്‍ഥം കെപിസിസി ജനറല്‍സെക്രട്ടറി പി.എം. നിയാസിന്റെ നേതൃത്വത്തില്‍ നേതാക്കളുടെ സംഘം വാര്‍ഡുകളിലെ യോഗങ്ങളില്‍ പങ്കെടുക്കും.
പര്യടനപരിപാടിയുടെ ഉദ്ഘാടനം ഞായറാഴ്ച പുത്തൂര്‍ യുപി സ്‌കൂളില്‍ രാവിലെ 9.30-ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി നിര്‍വഹിക്കും. സമാപനം 29-ന് അരക്കിണര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ എം.കെ. രാഘവന്‍ എംപി ഉദ്ഘാടനംചെയ്യും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !