അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട രാഷ്ട്രീയ തടവുകാർക്ക് സർക്കാർ പെൻഷൻ നൽകുകയും, അവരെ ആദരിക്കുകയും ചെയ്യുമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത

ദില്ലി: അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട രാഷ്ട്രീയ തടവുകാർക്ക് സർക്കാർ പെൻഷൻ നൽകുകയും, അവരെ ആദരിക്കുകയും ചെയ്യുമെന്ന് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത. 1984-ലെ സിഖ് വിരുദ്ധ കലാപത്തിലെ ഇരകളുടെ കുടുംബത്തിന് നിയമനക്കത്തുകൾ വിതരണം ചെയ്യുന്നതിനായി ദില്ലി സെക്രട്ടേറിയറ്റിൽ നടന്ന പരിപാടിയിലാണ് ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ പുതിയ പ്രഖ്യാപനം.


രാജ്യത്ത് അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനായി മാസങ്ങളോളം ജയിലുകളിൽ കഴിഞ്ഞവർക്ക് മുൻ കാലങ്ങളിലെ സർക്കാരുകൾ ഒരു ആശ്വാസവും നൽകിയില്ലെന്നും ദില്ലി മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ തടവുകാർക്ക് പെൻഷൻ നൽകാൻ ഞങ്ങളുടെ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും ചെയ്യുന്നതുപോലെ ദില്ലി സർക്കാർ അവരെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു. 

1975- 77 ൽ ആർട്ടിക്കിൾ 352 ലെ ഭരണഘടനാ വ്യവസ്ഥ പ്രകാരം കോൺഗ്രസ് സർക്കാർ അന്ന് ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെ രാജ്യത്തെ നിരവധി സംസ്ഥാനങ്ങൾ നിലവിൽ അടിയന്തരാവസ്ഥയിൽ ജയിലിലടയ്ക്കപ്പെട്ടവർക്ക് പെൻഷൻ നൽകുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !