സമരം ഉദ്ഘാടനംചെയ്തുള്ള പ്രസംഗത്തിനിടെ ശ്രീകൃഷ്ണനെ കുറിച്ച് സിപിഎം നേതാവ് പി ഉദയഭാനു നടത്തിയ പരാമർശത്തിനെതിരേ ബിജെപി പോലീസിൽ പരാതി നൽകി

കോന്നി (പത്തനംതിട്ട) : സമരം ഉദ്ഘാടനംചെയ്തുള്ള പ്രസംഗത്തിനിടെ ശ്രീകൃഷ്ണനെ കുറിച്ച് സിപിഎം നേതാവ് നടത്തിയ പരാമർശത്തിനെതിരേ ബിജെപി പോലീസിൽ പരാതി നൽകി. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ പ്രസംഗമാണ് വിവാദത്തിലായത്.


വന്യമൃഗശല്യത്തിനെതിരേ കോന്നി ഡിഎഫ്ഒ ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ച് ഉദ്ഘാടനംചെയ്തു നടത്തിയ പ്രസംഗത്തിനിടെയാണ് സംഭവം.
മതവിശ്വാസത്തെ അവഹേളിച്ചു എന്നാരോപിച്ചാണ് ബിജെപിയുടെ പരാതി. ബിജെപി ജില്ലാസെക്രട്ടറി അനോജ് കുമാർ റാന്നി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഉദയഭാനു ഹിന്ദുവിശ്വാസത്തെ അവഹേളിച്ചെന്നും മതനിന്ദയ്ക്കു കേസെടുക്കണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
“ഒരുസ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് എടുത്തുകൊണ്ടുപോയി. പണ്ടു നമ്മൾ പറയുമായിരുന്നു. ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയിരുന്നതെന്ന്”- ഇതായിരുന്നു ഉദയഭാനുവിന്റെ പ്രസംഗം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !