സുപ്രീംകോടതി ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകാതിരുന്ന ജസ്റ്റിസ് ബേല എം. ത്രിവേദിക്ക് വ്യത്യസ്തമായ ആദരമൊരുക്കി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്

ന്യൂഡല്‍ഹി: സുപ്രീംകോടതി ബാർ അസോസിയേഷൻ യാത്രയയപ്പ് നൽകാതിരുന്ന ജസ്റ്റിസ് ബേല എം. ത്രിവേദിക്ക് വ്യത്യസ്തമായ ആദരമൊരുക്കി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. കേസിൽ കൃത്രിമത്വം കാണിച്ച അഭിഭാഷകർക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതുൾപ്പെടെ കർശനനടപടി സ്വീകരിച്ച ജസ്റ്റിസ് ബേലയ്ക്ക് യാത്രയയപ്പ് നൽകേണ്ടെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ തീരുമാനിച്ചതിനെ ചീഫ് ജസ്റ്റിസ് ഗവായ് പരസ്യമായി വിമർശിച്ചിരുന്നു. അതിനുപിന്നാലെയാണ്, കീഴ്‌വഴക്കം മറികടന്നുകൊണ്ട് ജസ്റ്റിസ് ബേല എം. ത്രിവേദിക്ക് ചീഫ് ജസ്റ്റിസ് ആദരമർപ്പിച്ചത്.

പുതിയ ചീഫ് ജസ്റ്റിസായ ഗവായിക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കവേ ജസ്റ്റിസ് കെ.വി വിശ്വനാഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുപ്രീംകോടതിയിൽനിന്ന് വിരമിക്കുന്ന ജഡ്ജിമാർ അവരുടെ അവസാന പ്രവൃത്തിദിവസം ഉച്ചയ്ക്ക് ഒന്നരയോടെ ജഡ്ജിമാരുടെ പോർട്ടിക്കോയിലേക്ക് വരും. അവിടെവെച്ച് മറ്റ്‌ ജഡ്ജിമാരെല്ലാവരും ചേർന്ന് അവരെ യാത്രയാക്കും.
എന്നാൽ, ജസ്റ്റിസ് ബേല എം. ത്രിവേദിയുടെകാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചതെന്ന് ജസ്റ്റിസ് കെ.വി വിശ്വനാഥൻ പറഞ്ഞു. താഴത്തെനിലയിലെ തന്റെ ചേംബറിൽനിന്ന് ചീഫ് ജസ്റ്റിസ് ഗവായ് രണ്ടാംനിലയിലുള്ള ജസ്റ്റിസ് ബേലയുടെ ചേംബറിലേക്ക് നടന്നുപോയി അവരെ പോർട്ടിക്കോയിലേക്ക് ആനയിച്ച് കൊണ്ടുവന്നു. തുടർന്ന് ജസ്റ്റിസ് ബേല കയറിയ കാർ പ്രതീകാത്മകമായി ജഡ്ജിമാർ കൈകൊണ്ട് തള്ളി. തീർത്തും വികാരപരമായ ചടങ്ങായി അത് മാറി. തന്റെ മനസ്സിൽ തോന്നുന്നത് ചെയ്യാൻ ഭയമില്ലാത്ത ജഡ്ജിയാണ് ചീഫ് ജസ്റ്റിസ് ഗവായിയെന്നും ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു.
വിരമിക്കുന്ന ജഡ്ജിമാർക്ക്, സുപ്രീംകോടതി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായ യാത്രയയപ്പ് നൽകാറുണ്ട്. അഭിഭാഷകർക്കെതിരേ കർശനനടപടി സ്വീകരിച്ചതുകൊണ്ടാണ് ജസ്റ്റിസ് ബേല എം. ത്രിവേദിക്ക് യാത്രയയപ്പ് നൽകേണ്ടെന്ന് അസോസിയേഷൻ തീരുമാനിച്ചത്. കൃത്രിമമായി ചമച്ച വക്കാലത്തുകൊണ്ട് സുപ്രീംകോടതിയിൽ വ്യാജഹർജി നൽകിയ അഭിഭാഷകർക്കെതിരേ സിബിഐ അന്വേഷണത്തിന് ജസ്റ്റിസ് ബേല എം. ത്രിവേദി ഉത്തരവിട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !