ആധുനിക തൊഴിൽ മേഖലകളിൽ സൗജന്യ പരിശീലനം നൽകാൻ ലക്ഷ്യമിട്ട് എസ്എസ് കെ നേതൃത്വത്തിൽ ആരംഭിക്കുന്ന സ്ഡിസി ആദ്യബാച്ച് ഈ മാസം

തിരുവനന്തപുരം: യുവാക്കൾക്ക് ആധുനിക തൊഴിൽ മേഖലകളിൽ സൗജന്യ പരിശീലനം നൽകാൻ ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സമഗ്ര ശിക്ഷ കേരളത്തിന്റെ (എസ്എസ്കെ) നേതൃത്വത്തിൽ ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രങ്ങളിലെ (എസ്ഡിസി) ആദ്യബാച്ച് ഈ മാസം.


സംസ്ഥാനത്തൊട്ടാകെ വിവിധ സ്കൂളുകൾക്ക് അനുബന്ധമായി ആരംഭിച്ച 210 സെന്ററുകളിലായി 420 ബാച്ചുകളിൽ 25 പേർക്കു വീതമാണു പ്രവേശനം. 16–23 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. വിവിധ കോഴ്സുകൾക്ക് 10,11,12 ക്ലാസാണ് യോഗ്യത. അപേക്ഷ ഫോം സെന്ററുകളിൽ നിന്ന് നാളെ മുതൽ ലഭിക്കും. എസ്എസ്‌കെ വെബ്സൈറ്റുകളിൽ നിന്നു ഡൗൺലോഡ് ചെയ്തുമെടുക്കാം. അപേക്ഷകൾ രേഖകൾ സഹിതം 15 വരെ സമർപ്പിക്കാം. 16,17 തീയതികളിലായി അഭിമുഖം നടത്തിയാണു പ്രവേശനം. പരിശീലനം 21ന് ആരംഭിക്കും.
സ്കൂൾ അവധിക്കാലത്ത് ആഴ്ചയിൽ 5 ദിവസവും തുടർന്ന് ശനി, ഞായർ ദിവസങ്ങളിലും പൊതു/ പ്രാദേശിക അവധി ദിവസങ്ങളിലുമായിരിക്കും പരിശീലനം. ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നിഷ്യൻ, ടിഷ്യു കൾചർ ടെക്നിഷ്യൻ, ജിഎസ്ടി അസിസ്റ്റന്റ്, റോബട്ടിക് ടെക്നിഷ്യൻ, ഡ്രോൺ സർവീസ് ടെക്നിഷ്യൻ, എഐ ആൻഡ് മെഷീൻ ലേണിങ് ഡേറ്റ അനലിസ്റ്റ്, എഐ ഡിവൈസ് ഇൻസ്റ്റലേഷൻ ഓപ്പറേറ്റർ തുടങ്ങി 29 കോഴ്സുകളാണുള്ളത്.

കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകളാകും ലഭിക്കുക. ഓരോ സെന്ററിനും പരിശീലനത്തിനും ഉപകരണങ്ങൾക്കുമായി 21.5 ലക്ഷം രൂപ വീതം ആകെ 45 കോടിയിലേറെ രൂപ അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സെന്ററുകളും കോഴ്സുകളും സംബന്ധിച്ച വിവരങ്ങൾ എസ്എസ്കെ വെബ്സൈറ്റിൽ ലഭ്യമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !