കുവൈത്ത് സിറ്റി: കുവൈത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളായ കണ്ണൂർ ശ്രീകണ്ഠപുരം നടുവിൽ മണ്ടളത്തെ കുഴിയാത്ത് സൂരജ്, ഡിഫൻസ് ആശുപത്രിയിൽ നഴ്സായ ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിൻസി എന്നിവർക്ക് സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കണ്ണീരിൽകുതിർന്ന യാത്രാമൊഴി.
കുവൈത്തിലെ സബാഹ് ആശുപത്രിയിലായിരുന്നു പൊതുദർശനം. പ്രതിരോധ മന്ത്രാലയം, ആരോഗ്യമന്ത്രാലയം, ജാബർ ആശുപത്രി, നഴ്സിങ് അസോസിയേഷൻ എന്നിവയ്ക്കുവേണ്ടി റീത്ത് സമർപ്പിച്ചു. കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്ന ഇരുവരെയും ഈ മേയ് ഒന്നിന് മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തർക്കം ഉണ്ടായതായാണ് സൂചന. തുടർന്ന് സൂരാജ് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതായാണ് റിപ്പോർട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.