നിലമ്പൂരിൽ ബിഡിജെഎസ് സ്ഥാനാർഥി മത്സരിക്കാൻ സാധ്യതയില്ലെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി:എൻഡിഎ യോഗത്തിൽ ആവശ്യം വന്നാൽ നോക്കാം

കോട്ടയം : നിലമ്പൂരിൽ ബിഡിജെഎസ് സ്ഥാനാർഥി മത്സരിക്കാൻ സാധ്യതയില്ലെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. എൻഡിഎ യോഗത്തിൽ ആവശ്യം വന്നാൽ നോക്കാം. ഇതുവരെ യാതൊരു ചർ‌ച്ചയും നടന്നിട്ടില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം താനും രാജീവ് ചന്ദ്രശേഖറും കണ്ടിട്ടില്ല. ഞങ്ങൾ രണ്ടും രണ്ടിടത്താണ്. ഒരിമിച്ചു കാണട്ടെയെന്നും തുഷാർ വെള്ളാപ്പള്ളി മനോരമ ഓൺലൈനോട് പറഞ്ഞു.

രണ്ടു ദിവസത്തിനു ശേഷം തീരുമാനമുണ്ടാകും. മത്സരത്തിന്റെ ആവശ്യമില്ലെന്ന് ബിജെപി പറഞ്ഞതിനെപ്പറ്റി അറിയില്ല. എൻ‌ഡിഎ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാൽ ആദ്യം ബിഡിജെഎസ് ചർച്ച ചെയ്യും. അതിനുശേഷമേ തീരുമാനമുണ്ടാകൂയെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

നിലമ്പൂർ സീറ്റിൽ ബിഡിജെഎസ് മത്സരിക്കട്ടെ എന്ന നിലപാടാണ് ബിജെപിക്കുള്ളത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുക പോലും വേണ്ടെന്ന അഭിപ്രായമാണ് ആദ്യമുണ്ടായിരുന്നതെങ്കിലും മാറിനിന്നാൽ വോട്ടു മറിച്ചെന്ന ആരോപണമുണ്ടാകുമെന്ന വാദത്തെത്തുടർന്നാണു തീരുമാനം.


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിച്ച ബിജെപിക്ക് 2016ൽ ബിഡിജെഎസ് സ്ഥാനാർഥി നേടിയ വോട്ട് ലഭിച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് ബിഡിജെഎസ് ആകട്ടെ എന്ന വാദം ബിജെപി കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !