കോഴിക്കോട് : ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ആറാം നിലയിലാണ് പുക പടർന്നത്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടക്കുന്നതിനിടയിലാണ് സംഭവം. ഇതോടെ നാല്, അഞ്ച്, ആറ് നിലകളിലെ ആളുകളെ ഒഴിപ്പിക്കുകയാണ്. അഗ്നിരക്ഷാസേനയുടെ രണ്ടു യൂണിറ്റ് ആശുപത്രിയിലെത്തി.
ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയാണ് ആറാം നിലയിൽ പ്രവർത്തിച്ചിരുന്നത്. ഇതിന്റെ പ്രവർത്തനം നാളെ പുനഃരാരംഭിക്കാനിരിക്കുകയായിരുന്നു.വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കൽ കോളജ് പിഎംഎസ് എസ്‌വൈ ബ്ലോക്ക് കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിൽ പൊട്ടിത്തെറി ഉണ്ടായത്. തുടർന്നു കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു പുക വ്യാപിച്ചു. ഇതോടെ മെഡിക്കൽ കോളജ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നു രോഗികളെ പുറത്തേക്കു മാറ്റി.
അടിയന്തരമായി ആംബുലൻസുകൾ വിളിച്ചുവരുത്തി നഗരത്തിലെ മറ്റ് ആശുപത്രികളിലേക്കു രോഗികളെ മാറ്റുകയായിരുന്നു. വെള്ളിമാടുകുന്നിൽനിന്നും ബീച്ചിൽനിന്നും 3 യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് പുക നിയന്ത്രിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.