സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു: ഛത്തീസ്ഗഡ് സർക്കാർ 10ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്

ന്യൂഡൽഹി : സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സർക്കാർ 10ലക്ഷം രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റ് പപ്പു ലൊഹരയാണ് കൊല്ലപ്പെട്ടത്. സംഘത്തിലുള്ള പ്രഭാത് ഗഞ്ചുവും കൊല്ലപ്പെട്ടു.


നിരോധിത സംഘടനയായ സിപിഐ–മാവോയിസ്റ്റിന്റെ ജനറൽ സെക്രട്ടറി നംബാല കേശവ റാവു എന്ന ബസവരാജുവിനെ (70) ഛത്തീസ്ഗ‍ഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ദിവസം മുൻപ് സുരക്ഷാസേന വധിച്ചിരുന്നു.

 മൂന്നു പതിറ്റാണ്ടായുള്ള മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളിൽ ജനറൽ സെക്രട്ടറി പദവിയിലുള്ള ഒരാളെ വധിക്കുന്നത് ആദ്യമായാട്ടായിരുന്നു. 2011ൽ ബംഗാളിലെ മിഡ്നാപുരിലെ ഏറ്റുമുട്ടലിൽ സിപിഐ–മാവോയിസ്റ്റ് പൊളിറ്റ്ബ്യൂറോ അംഗം മല്ലോജുല കോടേശ്വർ റാവു എന്ന കിഷൻജിയെ സുരക്ഷാസേന വധിച്ചിരുന്നു.

ഛത്തീസ്ഗഡിൽ ഇക്കൊല്ലം ഇതുവരെ 200 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ് പറഞ്ഞു. ഇതിൽ 183 പേരും ബസ്തർ മേഖലയിലാണ്. ഛത്തീസ്ഗഡ് സർക്കാർ ഒരു കോടി രൂപ തലയ്ക്കു വിലയിട്ട മാവോയിസ്റ്റാണ് ആന്ധ്രപ്രദേശ് ശ്രീകാകുളം സ്വദേശിയായ ബസവരാജു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !