കൊച്ചി : വിദേശ ജോലി തട്ടിപ്പു കേസിലെ പ്രതി ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി ഉടമ കാർത്തിക പ്രദീപിനു ഡോക്ടർ ലൈസൻസ് ഇല്ലെന്നു പൊലീസ്. യുക്രെയ്നിൽ പഠനം നടത്തിയെങ്കിലും ഇതു പൂർത്തിയാക്കിയതായോ കേരളത്തിൽ റജിസ്ട്രേഷനെടുത്തതായോ കണ്ടെത്താനായില്ല.
സംസ്ഥാനമെമ്പാടുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് കാർത്തികയെ വിശദമായി ചോദ്യംചെയ്തു. ഈ മൊഴികൾ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കാർത്തികയെ ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഇവരെ വീണ്ടും കസ്‌റ്റഡിയിലെടുക്കുമെന്നാണു സൂചന. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ വിശ്വാസവഞ്ചനയ്‌ക്കാണ് എറണാകുളം സെൻട്രൽ പൊലീസ് കാർത്തികയെ അറസ്റ്റ് ചെയ്‌തത്. യുകെയിൽ സോഷ്യൽ വർക്കറായി ജോലിനൽകാമെന്നു പറഞ്ഞ് 5.23 ലക്ഷം രൂപയാണു തൃശൂർ സ്വദേശിനിയിൽനിന്നു തട്ടിയെടുത്തത്. എറണാകുളത്തിനു പുറമേ, തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.
വിദേശത്ത് ജോലി വാഗ്‌ദാനംചെയ്‌ത് കോടികൾ തട്ടിയ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യുക്കേഷനൽ കൺസൽറ്റൻസി’ക്ക് ലൈസൻസില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാൻ ആവശ്യമായ ലൈസൻസ് സ്ഥാപനത്തിനില്ലെന്നു വിദേശമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സും സ്ഥിരീകരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.