ഏറ്റുമാനൂർ : കേരളീയ യുവത്വത്തിന് ദിശാബോധം നൽകിയ യുവജന നേതാവായിരുന്നു ബാബു ചാടികാടൻ എന്ന് ഗവ ചീഫ് വിപ്പ് ഡോ എൻ ജയരാജ്.സമകാലീന കേരളത്തിലെ സാമൂഹിക ദുരന്തമായ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് ബാബു ചാഴികാടൻ തുടങ്ങിവച്ച പോരാട്ടം ഇന്ന് സമൂഹമാകെ ഏറ്റെടുത്തിരിക്കുകയാണ്.
സ്കൂൾ കോളേജ് പരിസരങ്ങളിൽ യുവജന സംഘടനകളുടെ നേതൃത്വത്തിൽ രൂപീകരിച്ച മയക്കുമരുന്ന് വിരുദ്ധ ജനകീയ വിജിലൻസ് സമിതികൾ ഇന്നത്തെ കേരളത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്നും ഡോ.എൻ ജയരാജ് പറഞ്ഞു.തെരഞ്ഞെടുപ്പു പര്യടനത്തിനിടയിൽ ഇടിമിന്നലേറ്റ് മരണമടഞ്ഞ യൂത്ത്ഫ്രണ്ട് മുൻ പ്രസിഡണ്ടും സ്ഥാനാർത്ഥിയുമായിരുന്ന ബാബു ചാഴികാടൻ്റെ 34-ാം ചരമവാർഷികത്തോടനുബന്ധിച്ച് ആർപ്പൂക്കര വാരിമുട്ടത്തുള്ള സ്മൃതി മണ്ഡപത്തിൽ കേരള കോൺഗ്രസ് എം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് ബാബു ചാഴികാടൻ സ്മൃതി മണ്ഡപത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
തോമസ് ചാഴികാടൻ എക്സ് എം പി,ജോബ് മൈക്കിൾ എംഎൽഎ, സ്റ്റീഫൻ ജോർജ്,സണ്ണി തെക്കേടം, പ്രൊഫ.ലോപ്പസ് മാത്യു, പ്രൊഫ.കുര്യാസ് കുമ്പളക്കുഴി,യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സിറിയക്ക് ചാഴികാടൻ,ജോസ് പുത്തൻകാല, തോമസ് പീറ്റർ, നിർമ്മല ജിമ്മി, ബ്രൈറ്റ് വട്ടനിരപ്പേൽ,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,
മാലേത്ത് പ്രതാപചന്ദ്രൻ, പൊന്നപ്പൻ കരിപ്പുറം, ഷീല തോമസ്, ജോഷി ഇലഞ്ഞി, തോമസ് കോട്ടൂർ, എൻ. എ മാത്യു, തോമസ് ടി കീപ്പുറം, പി.എം മാത്യു, സാജൻ തൊടുക, ജെയ്സൺ മാന്തോട്ടം, ബോണി കുര്യാക്കോസ്, ജോജി കുറത്തിയാടൻ, ഡിനു ചാക്കോ, ജിൻസ് കുര്യൻ, റ്റോബി തൈപ്പറമ്പിൽ, ബിറ്റു വൃന്ദാവൻ, രാജു ആലപ്പാട്ട്, ബെന്നി തടത്തിൽ, ബൈജു മാതിരമ്പുഴ എന്നിവർ പങ്കെടുത്തു.രാവിലെ അരീക്കരയിലെ കബറിടത്തിൽ പ്രത്യേക പ്രാർത്ഥനയും അനുസ്മരണവും നടത്തി. നിരവധി പേർ ചടങ്ങുകളിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.