ന്യൂഡൽഹി: വിട്ടുമാറാത്ത ഛർദിയും കടുത്ത വയറുവേദനയും കാരണമായാണ് ഒൻപത് വയസുകാരനെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. സാധാരണ സംശയിക്കപ്പെടുന്ന ആരോഗ്യ പ്രശ്നങ്ങളൊന്നുമല്ല കുട്ടിയ്ക്ക് ഉള്ളതെന്ന് മനസിലാക്കിയ ഡോക്ടർമാർ സിടി സ്കാൻ പരിശോധന നിർദേശിച്ചു. സ്കാൻ ചെയ്ത് റിപ്പോർട്ട് ലഭിച്ചപ്പോഴാണ് ഒൻപത് വയസുകാരന്റെ കുടലിനുള്ളിൽ ബുള്ളറ്റ് ആകൃതിയിലുള്ള ആറ് കാന്തങ്ങൾ കണ്ടെത്തിയത്. ഇവ ഉള്ളിൽ ചെന്നിട്ട് ഏതാണ്ട് പത്ത് ദിവസമായിരുന്നു എന്ന് പിന്നീട് മനസിലാക്കി.
ഗ്രേറ്റർ നോയിഡ സ്വദേശിയായ ബാലനെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് എത്തിച്ചത്. വയറിനുള്ളിലുണ്ടായിരുന്ന ഓരോ കാന്തത്തിനും ഒന്നര ഇഞ്ച് വീതം വലിപ്പമുണ്ടായിരുന്നു. വയറിന്റെ കോൺട്രാസ്റ്റ് സി.ടി സ്കാനിലൂടെയാണ് ഇത് കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഇവ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.കാന്തങ്ങൾ പരസ്‍പരം ഒട്ടിച്ചേർന്ന നിലയിൽ ആയിരുന്നതിനാൽ കുടിലൂടെയുള്ള ദഹന നീക്കം പൂർണമായി തടസ്സപ്പെട്ടിരുന്നു. ഇതിന് പുറമെ കുടലിന് തകരാർ സംഭവിച്ചിട്ടുണ്ടാകാമെന്ന ഭയവുമുണ്ടായിരുന്നു.
പരസ്പരം ഒട്ടിച്ചേർന്നിരുന്ന കാന്തങ്ങൾ ലാപ്രോസ്കോപി സർജറിയിലൂടെ പുറത്തെടുത്ത് കുടലിലെ തടസം നീക്കി. ചെറുകുടലിലായിരുന്നു കാന്തങ്ങൾ ഉണ്ടായിരുന്നത്. ഒരു കാന്തം ആമാശയത്തിന്റെ താഴേ ഭാഗത്തുള്ള പൈലോറിക് ജംഗ്ഷൻ എന്ന ഭാഗത്തു നിന്ന് എൻഡോസ്‍കോപിക് പ്രൊസിജ്യറിലൂടെയും പുറത്തെടുത്തു. കാന്തങ്ങൾ കുട്ടിയുടെ വയറിലെത്തി ഏറെ ദിവസം കഴിഞ്ഞാണ് പുറത്തെടുത്തത് എന്നതിനാൽ കുടലിന് തകരാറുകൾ സംഭവിച്ചിരിക്കാൻ സാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യവശാൽ അത് ഉണ്ടായില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.