ശ്രീരാമകൃഷ്ണ സന്ദേശങ്ങൾ എക്കാലത്തേക്കും പ്രസക്തം സ്വാമി സത്യജ്ഞാനനന്ദ

അങ്ങാടിപ്പുറം:ശ്രീരാമകൃഷ്ണ സന്ദേശങ്ങൾ എക്കാലത്തേക്കും പ്രസക്തമാണെന്ന് ചെന്നൈ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സത്യജ്ഞാനനന്ദ അഭിപ്രായപ്പെട്ടു.

അങ്ങാടിപ്പുറം വിദ്യാനികേതനിൽ വെച്ച് നടക്കുന്ന അഖില കേരള ശ്രീരാമകൃഷ്ണ വിവേകാനന്ദ ഭാവ പ്രചാർ പരിഷത്തിൻ്റെ വാർഷിക പ്രതിനിധിയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതനധർമ്മത്തിൻ്റെ മൂല്യങ്ങൾ പുതിയ തലമുറയിലേക്ക് പകർന്ന് നൽകുക എന്നത് നമ്മുടെ ദൗത്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാവപ്ര ചാർ പരിഷത്തിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ വീതസംഗാനന്ദസ്വാമി അധ്യക്ഷത വഹിച്ചു.

ഭാവ പ്രചാർ പരിഷത്ത് സംസ്ഥാന ജനറൽ കൺവീനർ സി.വി അജിത്ത് കുമാർ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സ്വാമി ഭുവനാത്മാനന്ദ,സ്വാമി ശ്രീ വിദ്യാനന്ദ,സ്വാമി നരസിംഹാനന്ദ എന്നിവർ സന്നിഹിതരായിരുന്നു.

കെ.പി മണികണ്ഠൻ സ്വാഗതവും കെ.രാമകൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

സമ്മേളനത്തിൻ്റെ ഭാഗമായുള്ള യുവസമ്മേളന ഇന്ന് രാവിലെ 9 മണിക്കും സമ്മേളനത്തിൻ്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് ഉച്ചക്ക് ശേഷം 3 മണിക്കും നടക്കും. ചെന്നൈ ശ്രീരാമകൃഷ്ണ മഠത്തിലെ സ്വാമി സത്യജ്ഞാനനന്ദ ഉദ്ഘാടനം നിർവ്വഹിക്കും.സമ്മേളനം 11 ന് സമാപിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !