പാലാ :അന്തിനാട് ശ്രീമഹാദേവന്റെ പിറന്നാൾ ദിനമായ മകയിരം പ്രതിഷ്ഠാ വാർഷികം ഇടവം 14 ( മെയ് 28) ബുധനാഴ്ച വളരെ വിപുലമായചടങ്ങുകളോടെ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളിൽ ഇല്ലത്തു ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
27 ചൊവ്വാഴ്ച രാവിലെ വാരം, മുറജപം. രാവിലെ 10 മണിക്ക് മുറധാര. വൈകിട്ട് 7 മണിക്ക് ഭഗവതിസേവ.28 ബുധനാഴ്ച രാവിലെ 6.30 മുതൽ ഉദായാസ്തമന പൂജ, നാമജപം. 11 ന് നവകം, ഉച്ചപൂജ, ഭഗവാന്റെ പിറന്നാൾ ദിനത്തിൽ നടത്തുന്ന പ്രധാന നിവേദ്യമായ ചതുശതം, ശ്രീഭൂതബലി, തുടർന്ന് അന്നദാനം.അന്നേ ദിവസങ്ങളിൽ നടക്കുന്ന മുറധാര, ഭഗവതി സേവ, ഉദായാസ്തമന പൂജ യിലെ വിവിധ പൂജകൾ, നവകം, ചതുശതം എന്നീ വഴിപാടുകൾ ഭക്തർക്ക് വഴിപാടായി നടത്താവുന്നതാണ്.അന്നദാനം വഴിപാടായി സമർപ്പിക്കുന്നത് : ദേവീകൃഷ്‌ണ, കോക്കാട്ടു മുണ്ടയിൽ, തിടനാട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.