അന്തിനാട് ശ്രീ മഹാദേവന്റെ പിറന്നാൾ ദിനം വിപുലമായ ചടങ്ങുകളോടെ ക്ഷേത്രത്തിൽ നടത്തപെടുന്നു..

പാലാ :അന്തിനാട് ശ്രീമഹാദേവന്റെ പിറന്നാൾ  ദിനമായ മകയിരം  പ്രതിഷ്ഠാ വാർഷികം ഇടവം 14 ( മെയ്‌ 28) ബുധനാഴ്ച വളരെ വിപുലമായചടങ്ങുകളോടെ ക്ഷേത്രത്തിൽ നടത്തപ്പെടുന്നു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളിൽ ഇല്ലത്തു ബ്രഹ്മശ്രീ മാധവൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.

27 ചൊവ്വാഴ്ച രാവിലെ വാരം, മുറജപം. രാവിലെ 10 മണിക്ക് മുറധാര. വൈകിട്ട് 7 മണിക്ക് ഭഗവതിസേവ.
28 ബുധനാഴ്ച രാവിലെ 6.30 മുതൽ ഉദായാസ്തമന പൂജ, നാമജപം. 11 ന് നവകം, ഉച്ചപൂജ, ഭഗവാന്റെ പിറന്നാൾ ദിനത്തിൽ നടത്തുന്ന പ്രധാന നിവേദ്യമായ ചതുശതം, ശ്രീഭൂതബലി,  തുടർന്ന് അന്നദാനം.
അന്നേ ദിവസങ്ങളിൽ നടക്കുന്ന മുറധാര, ഭഗവതി സേവ, ഉദായാസ്തമന പൂജ യിലെ വിവിധ പൂജകൾ, നവകം, ചതുശതം എന്നീ വഴിപാടുകൾ ഭക്തർക്ക് വഴിപാടായി നടത്താവുന്നതാണ്.

അന്നദാനം വഴിപാടായി സമർപ്പിക്കുന്നത് : ദേവീകൃഷ്‌ണ, കോക്കാട്ടു മുണ്ടയിൽ, തിടനാട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !