ന്യൂഡൽഹി : ചാരപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് എത്തിച്ചു നൽകിയെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്റ്റിൽ. 34 വയസ്സുകാരനായ കാസിമിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2024 ഓഗസ്റ്റിലും 2025 മാർച്ചിലും രണ്ടുതവണ പാക്കിസ്ഥാനിലേക്കു പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും കണ്ടെത്തി.
കാസിം പാക്കിസ്ഥാൻ സന്ദർശിച്ച സമയത്ത് പാക്കിസ്ഥാൻ ചാര ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു.ഇന്ത്യൻ സൈന്യത്തെയും സർക്കാർ സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് പാക്കിസ്ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇന്ത്യൻ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു വിവരങ്ങൾ ലഭിച്ചിരുന്നു.
മൊബൈൽ സിം കാർഡുകൾ ഇന്ത്യയിൽനിന്നു വാങ്ങിയതാണ്. ഇന്ത്യൻ പൗരന്മാരുടെ സഹായത്തോടെ മാത്രമേ ഇത് അതിർത്തിക്കപ്പുറത്തേക്കു കടത്താനാകൂവെന്നും പൊലീസ് പറഞ്ഞു. കാസിമിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.