ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിർത്തിയിൽ പാക് സേനയുടെ കനത്ത ഷെല്ലാക്രമണം. ആക്രമണത്തിൽ 15 സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇന്ത്യൻ സേന കനത്ത തിരിച്ചടി നൽകിയതോടെ പിന്നീട് പാക് സേന പിന്മാറിയത്.
പുലർച്ച രണ്ടര മുതൽ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക്സേന നടത്തിയത് കനത്ത ഷെല്ലാക്രമണമാണ് നടത്തിയത്. നാൽപതിലേറെ പേർക്ക് പരുക്കുണ്ട്. പൂഞ്ച്, രജൗരി, മെന്ദാർ, ഉറി മേഖലകളിലാണ് പാക് പ്രകോപനം. പൂഞ്ചിൽ കനത്ത നാശനഷ്ടം.വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് പാക്സേന പീരങ്കിയാക്രമണം നടത്തി. ഇന്ത്യൻ സേന തിരിച്ചടി നൽകിയതോടെ മണിക്കൂറുകൾക്ക് ശേഷം പാക് സേന പിന്മാറുകയായിരുന്നു.
അതിർത്തി മേഖലയിൽ നിന്ന് താമസക്കാരെ ഒഴിപ്പിക്കാൻ നിർദേശം നൽകി. അഞ്ച് അതിർത്തി ജില്ലകളിൽ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ജമ്മു, ശ്രീനഗർ വിമാനത്താവളങ്ങളിൽ നിന്ന് യാത്രാവിമനങ്ങളുടെ സർവീസ് അവസാനിപ്പിച്ചു. വിമാനത്താവളങ്ങൾ പൂർണമായും സൈനിക നിയന്ത്രണത്തിലായി. അവധിയിലുള്ള അർധസൈനികരോട് മടങ്ങിയെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിർത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും, ചീഫ് സെക്രട്ടറിമാരുടെയും, പൊലീസ് മേധാവിമാരുടെയും യോഗം വിളിച്ചുചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.