കോട്ടയം :പാലാ സെൻറ് തോമസ് കോളജ് നീന്തൽ കുളത്തിൽ നടക്കുന്ന 72)മത് സംസ്ഥാന നീന്തൽ മത്സരത്തിൻ്റെ ആദ്യദിനം 242 പോയിൻ്റോടെ തിരുവനന്തപുരം ജില്ലാ മുന്നേറുന്നു തൊട്ടു പിന്നാലെ എറണാകുളം ജില്ല 204 പോയിൻ്റോടെ രണ്ടാം സ്ഥാനത്തും 42 പോയിൻ്റോടെ പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തും നിൽക്കുന്നു. ഇന്ന് നാല് പുതിയ റിക്കാർഡുകൾ സ്ഥാപിക്കപ്പെട്ടു.
പുരുഷ വിഭാഗം1500 മീറ്റർ ഫ്രീസ്റ്റൈലിൽ തിരുവനന്തപുരത്തിൻ്റെ ജുഹുനു കൃഷ്ണ ,വനിതകളുടെ 800 മീറ്ററിൽ ഹന്ന എലിസബത്ത് സിയോ, 200മീറ്റർ ബാക്ക് സ്‌ട്രോകിൽ അവാന്തികാ പ്രദീപ്, പുരുഷവിഭഗം 50മീറ്റർ ബ്രെസ്റ്റ് സ്ട്രോകിൽ ക്ലിഫോർഡ് ജോസഫ് (മൂവരും എറണാകുളം) എന്നിവരാണ് റികാർഡിനുടമകൾ.രാവിലെ ഒൻപതര മണിക്ക് അസോസിയേഷൻ പ്രസിഡൻറ് അഡ്വ ബിനു പുളിക്കകണ്ടത്തിൻ്റെ അധ്യക്ഷതയിൽ മന്ത്രി റോഷി അഗസ്റ്റിൻ മത്സരം ഉത്ഘാടനം ചെയ്തു. ശ്രീ ഫ്രാൻസിസ് ജോർജ്ജ് എം പി മുഖ്യാഥിതി ആയിരുന്നു. മണി സി കാപ്പൻ എം എൽ എ , അഡ്വ ,ജേക്കബ് T J (സെക്രടറി) എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.