ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു

ന്യൂഡൽഹി : ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഐബി–റോ ഡയറക്ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


നിലവിലെ സാഹചര്യങ്ങൾ യോഗം അവലോകനം ചെയ്തു. പാക്കിസ്ഥാൻ ഡയറക്ടർ ജനറൽ മിലിറ്ററി ഓപ്പറേഷൻസും ഇന്ത്യൻ ഡിജിഎംഒയുമായി വൈകിട്ട് 5ന് ചർച്ച നടക്കും. നേരത്തെ 12 മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്. 

ഇന്ത്യ–പാക്ക് വെടിനിർത്തൽ പ്രഖ്യാപനമുണ്ടായതിനു രണ്ടു ദിവസത്തിനു ശേഷമാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. അതിർത്തിയിലെ സാഹചര്യങ്ങൾ സൈന്യം സൂക്ഷ്മമായി വിലയിരുത്തുകയാണ്. പഹൽഗാമിൽ ഏപ്രിൽ രണ്ടിലെ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ–പാക്ക് സംഘർഷമുണ്ടായത്.

പാകിസ്ഥാനിലെ 9 തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. 100 തീവ്രവാദികൾ കൊല്ലപ്പെട്ടു. പാക്ക് വ്യോമതാവളങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയിരുന്നു. പാക്കിസ്ഥാൻ ഡയറക്ടർ ജനറൽ മിലിറ്ററി ഓപ്പറേഷൻസ് ഇന്ത്യൻ ഡിജിഎംഒയെ ഫോണിൽ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചയിലാണ്, കരയിലും ആകാശത്തും കടലിലുമായി നടത്തിയിരുന്ന എല്ലാ സൈനിക നടപടികളും നിർത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !