മലേഷ്യയിൽ നിന്നു കടത്തിയ 70 ലക്ഷം രൂപയുടെ ഇ-സിഗരറ്റുകളും കണക്കിൽപ്പെടാത്ത യുഎസ് ഡോളറും യാത്രക്കാരിയിൽനിന്നു പിടികൂടി

ചെന്നൈ : മലേഷ്യയിൽ നിന്നു കടത്തിയ 70 ലക്ഷം രൂപയുടെ ഇ-സിഗരറ്റുകളും കണക്കിൽപ്പെടാത്ത യുഎസ് ഡോളറും യാത്രക്കാരിയിൽനിന്നു പിടികൂടി. ക്വാലലംപുരിൽ നിന്നുള്ള വിമാനം ചെന്നൈ വിമാനത്താവളത്തിൽ എ‌ത്തിയപ്പോഴാണു സംഭവം.


പതിവ് പരിശോധനകൾക്കിടെ, പരസ്പര വിരുദ്ധമായ മറുപടി നൽകിയ വനിതയുടെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് ഇ-സിഗരറ്റുകളും ഡോളറും കണ്ടെത്തിയത്. സാധനങ്ങൾ ഉടൻ കണ്ടുകെട്ടി, കൂടുതൽ ചോദ്യംചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തു.

പ്രാഥമിക അന്വേഷണത്തിൽ, ക്വാലലംപുർ വിമാനത്താവളത്തിൽ അജ്ഞാത വ്യക്തിയാണ് പാഴ്സൽ കൈമാറിയതെന്ന് സ്ത്രീ അവകാശപ്പെട്ടു. ചെന്നൈ വിമാനത്താവളത്തിൽ കൈമാറണമന്നു നിർദേശിച്ചിരുന്നതായും പറഞ്ഞു.


ഇവരിൽ നിന്ന് പാഴ്സൽ സ്വീകരിക്കാനെത്തിയതെന്നു സംശയിക്കുന്ന ഒരാളെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കൂടുതൽ അന്വേഷണം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !