പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മുവിലെ പൂഞ്ച് സെക്ടറിലുള്ള കൃഷ്ണഗാട്ടിയിൽ സുബേദാർ മേജർ പവൻകുമാർ വീരമൃത്യു വരിച്ചു

ജമ്മു/ പഠാൻകോട്ട് : പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മുവിലെ പൂഞ്ച് സെക്ടറിലുള്ള കൃഷ്ണഗാട്ടിയിൽ സുബേദാർ മേജർ പവൻകുമാർ (48) വീരമൃത്യു വരിച്ചു. ഹിമാചൽ പ്രദേശ് സ്വദേശിയാണ്. വെള്ളിയാഴ്ച അർധരാത്രി മുതൽ ശനിയാഴ്ച പുലർച്ചെ വരെയുണ്ടായ ഷെല്ലാക്രമണങ്ങളിൽ അഡിഷനൽ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മിഷണർ രാജ്കുമാർ ഥാപ്പ, 2 വയസ്സുകാരി ആയിഷ നൂർ എന്നിവരടക്കം 5 പേർ മരിച്ചു.


ഥാപ്പയുടെ ഔദ്യോഗിക വസതിയിലാണു മിസൈൽ വീണത്. 2 സഹപ്രവർത്തകർക്ക് ഗുരുതര പരുക്കുണ്ട്.ജമ്മുവിലെ ആർഎസ് പുര സെക്ടറിൽ രാജ്യാന്തര അതിർത്തിക്കു സമീപം പാക്ക് ഷെല്ലാക്രമണത്തിൽ 8 ബിഎസ്എഫ് ജവാന്മാർക്കു പരുക്കേറ്റു.
പൂഞ്ച് ജില്ലയിൽ വ്യാപക ഷെല്ലാക്രമണം നടന്നു. വീടുകൾക്കും കടകൾക്കും കേടു പറ്റി.പഞ്ചാബിലെ ഗുർദാസ്‌പുരിൽ രാജുബേല ചിൻചരൻ ഗ്രാമത്തിലെ കൃഷിയിടത്തിൽ സ്ഫോടനത്തിൽ വൻഗർത്തമുണ്ടായി. ശ്രീനഗറിലെ ദാൽ തടാകത്തിൽ മിസൈലെന്നു സംശയിക്കുന്ന വസ്തു ഉഗ്രസ്ഫോടനത്തോടെ പതിച്ചു.

ജമ്മു കശ്മീരിലെ ബാരാമുല്ല, ശ്രീനഗർ, അവന്തിപുര, നഗ്രോട്ട, ജമ്മു, പഞ്ചാബിലെ ഫിറോസ്പുർ, പഠാൻകോട്ട്, ഫസിൽക, രാജസ്ഥാനിലെ ലാൽ ഗഡ് ജട്ട, ജയ്സൽമേർ, ബാർമർ, ഗുജറാത്തിലെ ഭുജ്, കുവാർബെറ്റ്, ലഖി നല തുടങ്ങി 26 സ്ഥലങ്ങളാണു രണ്ടാംദിവസം പാക്ക് സേന ആക്രമണം നടത്തിയത്. പഞ്ചാബിലെ അമൃത്‌സർ, ജലന്തർ, പഠാൻകോട്ട് എന്നിവിടങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !