പാലാ: പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സേനകളെയും സോഷ്യൽ മീഡിയയിൽ അപമാനിച്ച സംഭവത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് ബിജെപി.
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റുകളും കമന്റുകളുമായി എത്തുന്ന രാമപുരം സ്വദേശി സുനിൽ ചിറയിൽ എന്ന വ്യക്തിക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ബിജെപി പാലാ മണ്ഡലം ഉപാധ്യക്ഷൻ ജയൻ കരുണാകാരനാണ് പോലീസിനെ സമീപിച്ചത്.ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള ആക്രമണവും തുടർന്നുള്ള വെടി നിർത്തലും ഉണ്ടായ സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റി നൊപ്പം നിൽക്കുന്ന പ്രധാന മന്ത്രിയുടെ ചിത്രമാണ് സുനിൽ വികൃതമായി ചിത്രീകരി ചിരിക്കുന്നത്.രാഷ്‌ട്രപതി, പ്രധാമന്ത്രി എന്നിവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മോശമായി ചിത്രീ കരിക്കുന്നത് കുറ്റകരമാണ് എന്ന വസ്തുത നില നിൽക്കുമ്പോഴാണ് ഇത്തരത്തിൽ രാജ്യ ദ്രോഹ പരമായ നടപടി യുവാവിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്ന് ജയൻ കരുണാകരൻ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സോഷ്യൽ മീഡിയിലൂടെ അപമാനിച്ച സംഭവത്തിൽ നിയമ നടപടി ആവശ്യപ്പെട്ട് ബിജെപി
0
ചൊവ്വാഴ്ച, മേയ് 13, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.