സെക്യൂരിറ്റി ജീവനക്കാരനെ പെരിന്തൽമണ്ണ നഗരസഭാ കൗൺസിലർ മർദിച്ചതായി പരാതി. പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കോൺഗ്രസിന്റെ നഗരസഭാംഗം സക്കീർ ഹുസൈൻ മർദിച്ചുവെന്നാണ് ആരോപണം.
പെരിന്തൽമണ്ണ നെസ്റ്റോ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനാക്കാരൻ സുബൈറിനാണ് മർദനമേറ്റത്.ഇന്നലെ രാത്രി 7:30 ഓടെയാണ് സംഭവം.
അസഭ്യം വിളിച്ചത് ചോദ്യം ചെയ്തതാണ് തർക്കത്തിൽ കലാശിച്ചതെന്നാണ് നഗരസഭാംഗത്തിന്റെ വിശദീകരണം. സൂപ്പർ മാർക്കറ്റ് ജീവനക്കാർ മർദിച്ചുവെന്നും സക്കീർ ഹുസൈൻ ആരോപിച്ചു. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.