കട്ടിയുള്ള മൃദുലമായ മാംസവുമുള്ള, പാറക്കെട്ടുകളിലും പരുപരുത്തപ്രദലങ്ങളിലും പറ്റിപിടിച്ചുവളരുന്ന കല്ലുമ്മക്കായ

കാസർകോഡ്, കണ്ണൂർ ജില്ലകളിലെ പുഴകളിൽ കല്ലുമ്മക്കായ കൃഷിയുണ്ട്. കട്ടിയുള്ള പുറംതോടും മൃദുലമായ മാംസവുമുള്ള ഈ ജീവികൾ പാറക്കെട്ടുകളിലും പരുപരുത്തപ്രദലങ്ങളിലും പറ്റിപിടിച്ചുവളരുന്നു. പച്ചനിറത്തിലും (Perna viridis), തവിട്ടു (PERNA INDICA) നിറത്തിലുമുള്ള കല്ലുമ്മക്കായകൾ സുലഭമാണെങ്കിലും കർഷകർ പച്ചനിറത്തിലുള്ളതിനാണ് പ്രാധാന്യം നൽകുന്നത്. ഈ ഇനമാണ് കൃഷിക്ക് യോജ്യവും. 

കാത്സ്യം, മാംസം, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവ ധാരാളമായടങ്ങിയിരിക്കുന്ന കല്ലുമ്മക്കായയ്ക്ക് വളർച്ചാ കാലയളവിൽ മാസംതോറുമുള്ള പരിപാലന സമയച്ചെലവല്ലാതെ മറ്റൊരു ചെലവും ഇല്ല. വെള്ളത്തിലെ പ്ലവകങ്ങൾ അരിച്ചു ആഹരിക്കുന്നതിനാൽ വളർച്ചാഘട്ടത്തിൽ തീറ്റ നൽകേണ്ട ആവശ്യമില്ലെന്നു സാരം. 5–6 മാസം മാത്രം കാലാവധിയുള്ള കൃഷി നവംബർ-ഡിസംബറിൽ തുടങ്ങി കാലവർഷത്തിന്റെ മുമ്പുതന്നെ വിളവെടുക്കുന്നു.

കൃഷിയിടം ത‌ിരഞ്ഞെടുക്കലും റാക്ക് സ്ഥാപിക്കലും

22-35 പിപിടി വരെ ലവണാംശവും 25°-35° ഉഷ്മാവുമുള്ള ജലാശയത്തിൽ കുറഞ്ഞത് രണ്ടു മീറ്റർ ആഴവും ശക്തമായ ഓളവും മാലിന്യങ്ങളുമില്ലാത്ത സ്ഥലങ്ങളിൽ റാക്കുകൾ സ്ഥാപിച്ചാണ് കൃഷി. അഞ്ചു മീറ്റർ നീളവും വീതിയുമുള്ള ഒരു സമചതുരത്തിൽ ഓരോ മീറ്റർ ഇടവിട്ട് കല്ലൻമുളകൾ നാട്ടിയുറപ്പിക്കുന്നു. അതിനു മുകളിൽ നീളൻ മുളകൾ കെട്ടി ഉറപ്പിക്കുന്നു. വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ തങ്ങളുടെ കൃഷിക്ക് യാതൊന്നും സംഭവിക്കാതിരിക്കാൻ കല്ലൻമുളകളുടെയും നീളൻമുളകളുടെയും ഉയരം ക്രമീകരിക്കുകയും വേണം. അല്ലാത്തപക്ഷം വേലിയേറ്റ സമയത് പുഴയിലെ ചെളിയോടു ചേർന്ന് കൃഷി നശിക്കാനും വേലിയിറക്ക സമയത്ത് അധിക ചൂടിനാൽ മാംസത്തിനു കേടു സംഭവിക്കാനും സാധ്യതയേറെ. 

പരിപാലനം

പാറകളിൽനിന്നും കടൽക്കെട്ടുകളിൽനിന്നും ശേഖരിക്കുന്ന വിത്തുകൾ (കല്ലുമ്മക്കായത്തരികൾ) സൊസൈറ്റി മുഖാന്തരവും ഏജന്റുമാർ വഴിയും കർഷകർക്ക് ലഭിക്കും. ചൈക്കിന് 3500–4500 രൂപയാണ് വില വരിക. 

70 – 80 സെന്റിമീറ്റർ നീളമുള്ള കമ്പകളിൽ 1.5 മീറ്റർ കയർ കെട്ടി സജ്ജമാക്കാൻ ഒക്ടോബറിൽ തന്നെ ആരംഭിക്കുന്നു. വിത്ത് ലഭിക്കുമ്പോൾ പ്രത്യേക മെഡിക്കൽ നെറ്റുകൾ (നേർത്ത് വലിയ സുഷിരങ്ങളുള്ള പരുത്തിത്തുണിയിൽ) പൊതിഞ്ഞു തുന്നിക്കെട്ടുന്നു. അമിത വിടവില്ലാതെ തുന്നികെട്ടുന്നതിലൂടെ കമ്പകളിലേക്ക് കായവിത്തുകൾ ബലമായി പറ്റിപിടിക്കുന്നു. തുന്നിക്കെട്ടിയ കമ്പകൾ റാക്കിൽ നീളം അഡ്ജസ്റ്റ് ചെയ്തു കെട്ടുന്നു. കല്ലുമ്മക്കായത്തരികൾ പറ്റിപ്പിടിച്ചു വളർന്നു തുടങ്ങുമ്പോൾ പരുത്തിത്തുണി ക്രമേണ നശിച്ചു പോകുന്നു.

വിത്തുകൾ നിക്ഷേപിച്ച് രണ്ടാഴ്ച ഇടവിട്ടുള്ള കഴുകിയെടുക്കലിന്റെ സമയം മാത്രമേ ചെലവായി വരുന്നുള്ളു. ആഴ്ചയിൽ ഒന്നോ ഒന്നര മണിക്കൂറോ മാത്രം. കല്ലുമ്മക്കായക്കർഷകരിൽ 70 ശതമാനവും വനിതകളാണ്. വിത്ത് നിക്ഷേപിക്കുന്ന സമയത്തു വരുന്ന വലിയ സാമ്പത്തികച്ചെലവിന് ബാങ്ക്, കുടുംബശ്രീ വായ്പകളെ അവർ ആശ്രയിക്കുന്നു. 

ഗ്രാമ പഞ്ചായത്താണ് മുഖേനെ തൊഴിലാളികൾക്കുള്ള സാമ്പത്തിക പിന്തുണ ഉറപ്പിക്കുന്നതിനായി ഗവണ്മെന്റ് അംഗീകൃത ബോർഡ് ( കർഷകന്റെ പേര്, വിലാസം,കൃഷിക്കുപയോഗിച്ച റോപ്പുകളുടെ എണ്ണം )സ്ഥാപിക്കുകയും കൃഷിയേ പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥന് വ്യക്തമാക്കി കൊടുക്കേണ്ടിവരുന്നു. പദ്ധതിച്ചെലവിന്റെ 40 ശതമാനം സർക്കാർ ഗ്രാന്റ് ആയി കർഷകർക്ക് ലഭിക്കാറുണ്ട്. ഇതിനായി പഞ്ചായത്ത്, ഫിഷറീസ് എന്നിവ പ്രവർത്തിക്കുന്നു. 

വിളവെടുപ്പും വിപണനവും 

കല്ലുമ്മക്കായ വിളവെടുപ്പിന് ഉത്തമ സമയം ഏപ്രിൽ–മേയ് ആണ്. മേയ് മാസത്തിലെ വേനൽ മഴയ്ക്ക് മുൻപ് വിളവെടുപ്പ് പൂർത്തിയായാൽ നഷ്ടത്തോത് കുറയ്ക്കാം. ഓരോ കയറും അഴിച്ച് കരയിൽലെത്തിച്ചു ചവിട്ടി മെതിച്ചു മൂന്നു തവണ കഴുകിയെടുക്കുന്നു. ഓരോ കയറിലും വലിയതും (മൂന്നര ഇഞ്ച് വലുപ്പം) ചെറിയതും (ഒരിഞ്ചോ അതിൽ കുറവോ) ഇടത്തരവും ഉണ്ടാകും. ഏജന്റുമാരുടെ ആവശ്യത്തിന് അനുസരിച്ച് തരം തിരിക്കുന്നു. 
സാമ്പത്തിക വിശകലനം

എത്ര തുക മുതൽമുടക്ക് നടത്തിയോ അതിന്റെ 40 ശതമാനം സർക്കാർ ഗ്രാൻഡ് നൽകുന്നു. ഒരു റാക്കിൽനിന്ന് ഒരു ടൺ കല്ലുമ്മക്കായ ലഭിക്കും. ഏകദേശം 70,000ലധികം രൂപയുടെ വിറ്റുവരവ് ഉണ്ടാകും. ചില്ലറയായി കൊടുക്കാൻകഴിഞ്ഞാൽ ലാഭം ഇത്തിരി കൂടും. റോഡ് സൈഡിലും തെരുവോരങ്ങളിലും ചില്ലറക്കച്ചവടക്കാർ ഇന്ന് ധാരാളം. വലിയ ഇനം കായകൾ കൊണ്ട് തയാറാക്കുന്ന പലഹാരത്തിനും ബിരിയാണിക്കും ആവശ്യക്കാരേറെ. ചെറിയ കായകൾ 30 രൂപാ തോതിൽ എടുത്ത് പുഴുങ്ങി ഉരിഞ്ഞു വിൽക്കുന്നവരുമുണ്ട്. പുഴുങ്ങിയ കായ അച്ചാറാക്കി ഗൾഫ് നാട്ടിലേക്ക് കൊടുത്തയയ്ക്കുന്നവരുമുണ്ട്. റംസാൻ മാസത്തിൽ പലഹാരത്തിനായും മറ്റു വിഭവങ്ങൾക്കായും കല്ലുമ്മക്കായ ഉപയോഗിക്കുന്നതിനാൽ ഡിമാൻഡും വിലയും കൂടുതൽ ലഭിക്കാറുമുണ്ട്. 

ചെറിയ ഇനം കായകൾ 30 രൂപ തോതിൽ എടുത്ത് ഗോവയിലേക്കും മറ്റും കയറ്റിവിടുന്നവരുമുണ്ട്. നൂറു രൂപയ്ക്കാണ് അവിടെ വിൽക്കുന്നത്. അതേസമയം ഗോവയിലെ റസ്റ്ററന്റുകളിൽ അഞ്ചു കല്ലുമ്മക്കായ പൊരിച്ചും കാൽകഷണം ഉള്ളിയും കാൽകഷണം നാരങ്ങയും വച്ച സ്പെഷൽ (Steamed Mussels in Garlicky White Wine Broth) ആയി സെർവ് ചെയ്യുമ്പോൾ ലാഭം 1000 രൂപ! കണ്ണൂരിലെ സ്പെഷൽ കല്ലുമ്മക്കായ ബിരിയാണിക്ക് വില 350 രൂപ. മത്സ്യ ഇനമായതിനാൽ തന്നെ മത്സ്യം കൊണ്ട് തയാറാക്കാൻ കഴിയുന്ന ഭക്ഷ്യവിഭവങ്ങളൊക്കെ കല്ലുമ്മക്കായ കൊണ്ടും തയാറാക്കാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !