തിരുവനന്തപുരം: ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ആര്യങ്കാവ് എക്സൈസ് ചെക്ക്‌പോസ്റ്റിൽ കാറിൽ കടത്തിക്കൊണ്ട് വന്ന 13.5 കിലോഗ്രാം കഞ്ചാവുമായി 3 പേരെ പിടികൂടി. മുൻ കഞ്ചാവ് കേസുകളിൽ പ്രതികളായ ബെല്ലാരി സുനി, പട്ടർ പ്രശാന്ത്, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്.എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, ഡി.എസ്.മനോജ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി സുബിൻ, രജിത്ത്, ശ്രീനാഥ്, ശരത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവരും, ആര്യങ്കാവ് എക്‌സൈസ് ചെക്ക്പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപും പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.