പത്തനംതിട്ട : നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകിയതിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഗ്രീഷ്മയെ ഇവർ ജോലി ചെയ്തിരുന്ന നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി പൊലീസ്. ഈ അക്ഷയ സെന്ററിൽ തന്നെ അപേക്ഷ നൽകിയ മറ്റൊരു വിദ്യാർഥിയുടെ യഥാർഥ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ് വ്യാജ ഹാൾടിക്കറ്റ് തയാറാക്കിയതെന്ന് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. ഗൂഗിളിൽ സെർച്ച് ചെയ്താണ് ഹാൾടിക്കറ്റിൽ ചേർക്കാനായി പരീക്ഷകേന്ദ്രം കണ്ടുപിടിച്ചത്.
പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളാണ് ഗ്രീഷ്മ തയാറാക്കിയ ഹാൾടിക്കറ്റിൽ പരീക്ഷ കേന്ദ്രമായി രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം ഇവിടെ നീറ്റ് പരീക്ഷ നടന്നിരുന്നതായി ഗൂഗിൾ സെർച്ചിൽ മനസ്സിലായി. എന്നാൽ ഈ വർഷം ഇവിടെ പരീക്ഷാ സെന്ററായിരുന്നില്ല. തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാർഥിക്കാണ് ഹാൾടിക്കറ്റ് നൽകിയത്. തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയിലാണ് ഇങ്ങനെ ചെയ്തതെന്നും ഗ്രീഷ്മ പറഞ്ഞു. ഗ്രീഷ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. നീറ്റ് പരീക്ഷ എഴുതാൻ വിദ്യാർഥി വ്യാജ ഹാൾ ടിക്കറ്റുമായി എത്തിയ സംഭവത്തിൽ ഇന്നു രാവിലെയാണ് ഗ്രീഷ്മയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏൽപിച്ചിരുന്നെന്ന് ഗ്രീഷ്മ പറഞ്ഞു. ഇതിനായി പണവും നൽകി. എന്നാല്‍ അപേക്ഷിക്കാന്‍ മറന്നുപോയതിനാല്‍ പിന്നീട് വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി വാട്സാപ്പിൽ നല്‍കുകയായിരുന്നു. അക്ഷയ സെന്ററിലെ കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും കസ്റ്റഡിയില്‍ എടുത്തു. വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷയ്ക്ക് എത്തിയ തിരുവനന്തപുരം അമ്പൂരി സ്വദേശിയായ വിദ്യാര്‍ഥിയെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററില്‍ ആണ് വിദ്യാര്‍ഥി പരീക്ഷ എഴുതാനെത്തിയത്. ഹാള്‍ടിക്കറ്റ് നല്‍കിയത് അക്ഷയ സെന്ററില്‍ നിന്നാണെന്ന് വിദ്യാര്‍ഥിയും അമ്മയും പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതു പ്രകാരം നെയ്യാറ്റിന്‍കരയിലെ അക്ഷയ സെന്റര്‍ ജീവനക്കാരിയെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പു പുറത്തായത്. അഡ്മിറ്റ് കാര്‍ഡില്‍ പരീക്ഷാ സെന്ററായി രേഖപ്പെടുത്തിയിരു്ന പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇന്നലെ രാവിലെ അമ്മയും കുട്ടിയുംഎത്തിയപ്പോഴാണ് ഈ സ്‌കൂളില്‍ പരീക്ഷാ സെന്റര്‍ ഇല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് തൈക്കാവ് സ്‌കൂളില്‍ എത്തി കാര്‍ഡിലെ നമ്പര്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിക്ക് അവിടെയും പരീക്ഷ ഇല്ലെന്ന് കണ്ടെത്തി. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ മറ്റൊരു പേരാണ് തെളിഞ്ഞത്. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ഒബ്‌സര്‍വറും സ്‌കൂള്‍ അധികൃതരും വിവരം സ്‌റ്റേറ്റ് കോ ഓഡിനേറ്ററെ അറിയിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ അവസരം നഷ്ടപ്പെടാതിരിക്കാന്‍ പരീക്ഷയ്ക്കു എത്താത്ത വിദ്യാര്‍ഥിയുടെ സീറ്റിലിരുന്നു പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്നു തീരുമാനമായി. ഒരു മണിക്കൂര്‍ വിദ്യാര്‍ഥി പരീക്ഷ എഴുതുകയും ചെയ്തു. ഇതിനിടെ രേഖകള്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.നീറ്റ് പരീക്ഷയുടെ വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നൽകിയതിൽ കസ്റ്റഡിയിലെടുത്ത ഗ്രീഷ്മയെ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി
0
തിങ്കളാഴ്ച, മേയ് 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.