ചാവക്കാട് ദേശീയപാത 66ൽ വിള്ളൽ : മണത്തല മേൽപ്പാലത്തിനു മുകളിലെ ടാറിലാണ് വിള്ളലുണ്ടായത്, 50 മീറ്ററിലധികം നീളത്തിൽ വിള്ളലുണ്ടായി

തൃശൂർ : ചാവക്കാട് ദേശീയപാത 66ൽ വിള്ളൽ. മണത്തല മേൽപ്പാലത്തിനു മുകളിലെ ടാറിലാണ് വിള്ളലുണ്ടായത്. 50 മീറ്ററിലധികം നീളത്തിൽ വിള്ളലുണ്ടായി. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധികൃതർ ടാറിട്ട് വിള്ളൽ മൂടി. പണി നടക്കുന്ന സ്ഥലത്തുണ്ടായ വിള്ളലിന്റെ ദൃശ്യങ്ങൾ നാട്ടുകാരാണ് മൊബൈലിൽ പകർത്തിയത്.


ദേശീയപാതാ അതോറിറ്റിയുടെ പ്രതികരണം ലഭ്യമായിട്ടില്ല. കഴിഞ്ഞ ദിവസം മലപ്പുറത്ത് കോട്ടയ്ക്കലിനും തേഞ്ഞിപ്പലത്തിനുമിടയ്ക്ക് കക്കാടിനടുത്ത് കൂരിയാടും റോഡ് ഇടിഞ്ഞു താണിരുന്നു. അപകടത്തിന്റെ കാരണമറിയാനും പരിഹാരം നിർദേശിക്കാനും ദേശീയപാതാ അതോറിറ്റിയുടെ മൂന്നംഗ സ്വതന്ത്രസംഘം ഇന്നു കൂരിയാട് പരിശോധന നടത്തും.
കൂരിയാട് ദേശീയപാത 66ൽ നിർമാണം അവസാനഘട്ടത്തിലുള്ള ഭാഗത്ത് 250 മീറ്ററോളം റോഡും സർവീസ് റോഡുമാണ് ഇടിഞ്ഞുതാണത്. ദേശീയപാത വയലിലൂടെ കടന്നുപോകുന്ന ഭാഗത്താണ് സംഭവമുണ്ടായത്. സർവീസ് റോഡിലൂടെ കടന്നുപോയ കാറിനു മുകളിലേക്ക് തിങ്കൾ ഉച്ചയ്ക്ക് 2.15ന് ഇന്റർലോക്ക് കട്ടകൾ ഇടിഞ്ഞുവീണ് 3 കുട്ടികളടക്കം 8 പേർക്കു നിസ്സാര പരുക്കേറ്റു. കാറിന്റെ മുൻവശവും ചില്ലും തകർന്നു. 

കൂരിയാട്ട് അപകടമുണ്ടായ ഭാഗത്തുനിന്നു നാലു കിലോമീറ്റർ അകലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയിരുന്നു. 10 മീറ്ററോളം നീളത്തിലായിരുന്നു വിള്ളൽ. ഇവിടെയും, വയലിൽ മണ്ണിട്ട് ഉയർത്തി നിർമിച്ച റോഡാണ്. പ്രദേശവാസികളും യാത്രക്കാരുമാണു വിള്ളൽ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നു കരാറുകാരുടെ തൊഴിലാളികളെത്തി വിള്ളൽ അടയ്ക്കുകയായിരുന്നു. മലപ്പുറം എടരിക്കോട് മമ്മാലിപ്പടിയിലും റോഡിൽ വിള്ളൽ കണ്ടെത്തി. റോഡ് ഇടിഞ്ഞു താണ കൂരിയാടിനു സമീപമാണ് മമ്മാലിപ്പടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !