തീക്കോയി പള്ളിവാതിൽ ചെക്ക് ഡാമിലെ മണലും എക്കലും ചെളിയും നീക്കം ചെയ്യുവാൻ നടപടിയായി

തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ പള്ളിവാതിൽ ചെക്ക് ഡാമിലെ മണലും എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് നടപടിയായി. ഗ്രാമപഞ്ചായത്ത് ജില്ല ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ ജില്ലാ കളക്ടർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് മൈനർ ഇറിഗേഷൻ മണൽ ലേലം ചെയ്തത്.


2003ല്‍ മൈനർ ഇറിഗേഷൻ നിർമ്മിച്ചതാണ് ഈ ചെക്ക് ഡാം. മണലും ചെളിയും നിറഞ്ഞതോടുകൂടി ചെക്ക് ഡാമിന്റെ ജലസംഭരണ ശേഷി വലിയതോതിൽ കുറഞ്ഞിരുന്നു. തീക്കോയിലെ പ്രധാന കുടിവെള്ള സ്രോതസായ ചെക്ക് ഡാമിനോട് അനുബന്ധിച്ച് ജലനിധി പദ്ധതികളും സ്ഥിതി ചെയ്യുന്നു. ചെക്ക് ഡാം നിർമ്മിച്ചതിനുശേഷം നാളിതുവരെയും മണലും ചെളിയും നീക്കം ചെയ്യാതിരുന്നതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയും ഉണ്ട്.

കാലപ്പഴക്കത്താൽ പൊട്ടിപ്പൊളിഞ്ഞ ചെക്ക് ഡാം മെയിന്റനൻസ് ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത് ആറുലക്ഷം രൂപ അനുവദിക്കുകയും ജോലികൾ ഭാഗികമായി പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.


മഴ നേരത്തെ തുടങ്ങിയതുകൊണ്ട് ആറ്റിൽ ജലനിരപ്പ് ഉയർന്നതിനാൽ ആണ് ചെക്ക് ഡാമിന്റെ മെയിന്റനൻസ് ജോലികൾ പൂർത്തിയാക്കുവാൻ സാധിക്കാത്തത്. ജലനിരപ്പ് കുറയുന്ന സമയത്ത് മെയിന്റനൻസ് ജോലികൾ പൂർത്തീകരിക്കുമെന്നും പ്രസിഡണ്ട് കെ സി ജെയിംസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !