ഡോക്യുമെന്‍ററിയിലൂടെ പ്രകടിപ്പിച്ച സ്നേഹവായ്പ് പാര്‍ട്ടിയോടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഡോക്യുമെന്‍ററിയിലൂടെ പ്രകടിപ്പിച്ച സ്നേഹവായ്പ് പാര്‍ട്ടിയോടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ പേരിൽ എന്തെല്ലാം പഴിയാണ് സംഘാടകർ കേൾക്കേണ്ടി വരുക എന്നാണ് ചിന്തിച്ചത്. വ്യക്തിത്വ മികവല്ല, പാർട്ടിയുടെ ഉത്പന്നമാണ്.


പാർട്ടി വിവിധ ഘട്ടങ്ങളിൽ കടന്ന് വന്നിട്ടുണ്ട്. എന്താണോ പാർട്ടി ആഗ്രഹിക്കുന്നത് അതിനൊപ്പം നിൽക്കുകയും പ്രവർത്തിക്കുകയും ആണ് ചെയ്തതെന്നും പിണറായി വിജയൻ പറഞ്ഞു. പിണറായിയെ പുകഴ്ത്തി സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡോകുമെന്ററി പുറത്തിറക്കിയിരുന്നു. ഇതിനോടായിരുന്നു പ്രതികരണം. 
അമ്മയെ കുറിച്ച് പറഞ്ഞതിൽ തിരുത്ത് ഉണ്ട്. ആലക്കാട്ട് കല്യാണിയാണ് അമ്മ. അതാണ് ശരിക്കുള്ള പേര്. ഡോക്യുമെന്ററിയിലൂടെ പ്രകടിപ്പിച്ച സ്നേഹവായ്പ് പാർട്ടിയോടും ഇടതുമുന്നണിയോടും ഉള്ളതെന്ന് അറിയാം.

ആക്രമണങ്ങൾ വ്യക്തിപരമായി വരാറുണ്ട്. പാർട്ടിയുടെയും മുന്നണിയുടേയും ഭാഗമായത് കൊണ്ട് വരുന്ന ആരോപണങ്ങളാണ് അവ. ആരോപണങ്ങൽ മാത്രമല്ല പ്രശംസയും പാർട്ടിയുടെ ഭാഗമായതിനാലാണെന്നും പിണറായി പറ‍ഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !