വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയെ ഫയർഫോഴ്സിലേക്കും മാറ്റി. ബറ്റാലിയൻ എഡിജിപിയായ എം ആർ അജിത് കുമാറിനെ എക്സൈസ് വകുപ്പിലേക്ക് മാറ്റി. എക്സൈസ് കമ്മീഷണറായാണ് നിയമനം. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായെ കേരള പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.
മഹിപാൽ യാദവ് ക്രൈം ബ്രാഞ്ച് മേധാവിയാകും. ജയിൽ മേധാവി സ്ഥാനം ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകി. ഐജി സേതുരാമൻ ജയിൽ മേധാവിയാകും. ക്രൈംബ്രാഞ്ച് ഐജിയായിരുന്ന പി പ്രകാശിന് തീരദേശ ചുമതല നൽകി. ക്രൈംബ്രാഞ്ചിൽ നിന്നും എ അക്ബറിനെ ഇൻ്റലിജൻസിൽ നിയമിച്ചു. സ്പർജൻകുമാർ ക്രൈംബ്രാഞ്ച് ഐജിയാകും.കഴിഞ്ഞ ദിവസം, ഐഎഎസ് തലപ്പത്തും അഴിച്ചുപണി നടന്നിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽ നിന്ന് ധനവകുപ്പിലേയ്ക്ക് മാറ്റിയിരുന്നു. അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാറിന് തദ്ദേശ സ്വയംഭരണ വകുപ്പിലേയ്ക്കാണ് മാറ്റം.
മിര്‍ മുഹമ്മദ് അലിയെ കെഎസ്ഇബി ചെയര്‍മാനാക്കി. ബിജു പ്രഭാകര്‍ വിരമിച്ചതിനെ തുടര്‍ന്നാണിത്. അദീല അബ്ദുള്ളയെ വനിതാ ശിശു ക്ഷേമ വകുപ്പിന്‍റെ ചുമതലയിൽ നിന്ന് ഒഴിവാക്കി. അതേസമയം, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ അധിക ചുമതല നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന കേശവേന്ദ്ര കുമാറിനെ ധനവകുപ്പ് സെക്രട്ടറിയാക്കി. ഡോ.എസ് ചിത്രയെ ധനവകുപ്പിൽ നിന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിലേയ്ക്ക് മാറ്റിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.