ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലുള്ള നടൻ ദർശൻ തൊഗുദീപയ്ക്ക് സിനിമാ ചിത്രീകരണത്തിനായി വിദേശത്തു പോകാൻ കോടതി അനുമതി

ബെംഗളൂരു : ആരാധകനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലുള്ള നടൻ ദർശൻ തൊഗുദീപയ്ക്ക് സിനിമാ ചിത്രീകരണത്തിനായി ജൂലൈ 1 മുതൽ 27 വരെ വിദേശത്തു പോകാൻ കോടതി അനുമതി നൽകി.


ദുബായ്, യൂറോപ്പ് എന്നിവിടങ്ങളിൽ പോകാൻ അനുമതി തേടി നടൻ ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ 2–ാം പ്രതിയാണ് ദർശൻ.

നടി പവിത്ര ഗൗഡ ഉൾപ്പെടെ 17 പ്രതികളാണ് കേസിൽ ഉള്ളത്. കഴിഞ്ഞ ഡിസംബറിൽ ജാമ്യം ലഭിച്ചതിനു ശേഷം സിനിമ ചിത്രീകരണങ്ങളിൽ സജീവമാണ് ദർശൻ.

ചിത്രദുർഗ സ്വദേശിയും ആരാധകനുമായ രേണുകാസ്വാമിയെ ദർശനും സംഘവും ബെംഗളൂരുവിലെത്തിച്ചു ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ദർശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡയ്ക്ക് സമൂഹമാധ്യമത്തിൽ അശ്ലീല സന്ദേശമയച്ചതാണു കൊലപാതകത്തിനു കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !