രാജകുമാരി : ഇടുക്കി പാക്കേജ് കാര്യക്ഷമമായി നടപ്പായില്ലെന്ന മുൻ ധനമന്ത്രിയുടെ പ്രസ്താവന ജില്ലയിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തി. എം.ജിനദേവൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക് ഇടുക്കി വികസന പാക്കേജ് പൂർണമായും നടപ്പാക്കാൻ കഴിഞ്ഞില്ലെന്നാണ് ആത്മവിമർശനം നടത്തിയത്. പാക്കേജിനെ ചൊല്ലിയുള്ള ജില്ലയിലെ ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങൾ പാെളിക്കുന്നതായി പരാമർശം.
ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന പരാതിയുണ്ടെന്നും പാക്കേജ് പ്രഖ്യാപിച്ചതു കാെണ്ടോ, പണം നൽകാമെന്ന് വാഗ്ദാനം ചെയ്തതു കാെണ്ടോ കാര്യമില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ.സലിംകുമാറും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.സിപിഐ ശാന്തൻപാറ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കേജ് നടത്തിപ്പിലുണ്ടായ വീഴ്ചകളിൽ കേരള കോൺഗ്രസ്(എം) നേതൃത്വത്തിനും വലിയ അമർഷമുണ്ട്. ഇടുക്കി പാക്കേജിന്റെ ഗുണം ജില്ലയ്ക്ക് ലഭിക്കാനായി സിപിഎം ജില്ലാ നേതൃത്വം ഇടുക്കി വികസന കമ്മിഷന് രൂപം നൽകിയത് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമാണെന്നാണ് കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണം.
കൊതിപ്പിച്ച പ്രഖ്യാപനങ്ങൾ
2019ൽ പുനർജനി പദ്ധതി പ്രകാരം 5000 കോടി, 2020ൽ ഇടുക്കി പാക്കേജിനായി 1000 കോടി, 2021 നിയമസഭാ തിരഞ്ഞെടുപ്പിന് താെട്ടുമുൻപ് മുഖ്യമന്ത്രി കട്ടപ്പനയിലെത്തി പ്രഖ്യാപിച്ച 12000 കോടി, 2022–23, 2023–24, 2024–25 സാമ്പത്തിക വർഷങ്ങളിലായി 75 കോടി രൂപ വീതം ആകെ 225 കോടി എന്നിങ്ങനെ സർക്കാർ വാഗ്ദാനമായി പറഞ്ഞത് 18,000 കോടി രൂപ.
എവിടെ പോയി കോടികൾ?കോടികളാെക്കെ എവിടേക്ക് പോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. എല്ലാ വർഷവും വിവിധ വകുപ്പുകൾ വികസന പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന തുക ഇടുക്കി പാക്കേജുമായി ബന്ധപ്പെടുത്തി വ്യാജ കണക്ക് സൃഷ്ടിക്കാനാണ് ശ്രമം.
ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്ത പദ്ധതികൾക്കല്ല പിന്നീട് അനുമതി നൽകിയതെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. പ്രഖ്യാപിച്ച തുകയുടെ നാലിലാെന്ന് തുക പോലും വിനിയോഗിച്ചിട്ടില്ലെന്നാണ് വിവരം.
എന്നാൽ 2023വരെ 6500 കോടി രൂപ ചെലവഴിച്ചുവെന്നായിരുന്നു സിപിഎമ്മിന്റെ അവകാശവാദം. കാർഷിക മുന്നേറ്റത്തിന് 20 കോടി, ടൂറിസം വികസനത്തിന് 750 കോടി, റോഡ് വികസനത്തിന് 3000 കോടി എന്നിങ്ങനെ സിപിഎം അവകാശവാദമുന്നയിക്കുന്ന വികസന പദ്ധതികളെല്ലാം വിവിധ വകുപ്പുകൾ നടപ്പാക്കിയതാണെന്നും അതെല്ലാം ഇടുക്കി വികസന പാക്കേജിലുൾപ്പെടുത്തുന്നത് തട്ടിപ്പാണെന്നും പ്രതിപക്ഷം ആരോപണമുന്നയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.