കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയറിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ് : ശനിയാഴ്ച സർവീസിൽനിന്നു വിരമിക്കാനിരിക്കുന്നതിനിടെയാണ് റെയ്‌ഡ്‌

കോഴിക്കോട്  : അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എൻജിനീയർ എം.എസ്.ദിലീപിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്.


ശനിയാഴ്ച സർവീസിൽനിന്നു വിരമിക്കാനിരിക്കുന്നതിനിടെയാണ് ദിലീപിന്റെ കോഴിക്കോട് ചക്കോരത്തുകുളത്തിലെ ഫ്ലാറ്റിലും വയനാട്ടിലെ അമ്മായിപാലത്തുള്ള വീട്ടിലും ഒരു റിസോർട്ടിലും കോഴിക്കോട് കോർപറേഷനിലെ ഓഫിസിലും ഒരേസമയം വിജിലൻസ് സംഘം എത്തിയത്. 

ദിലീപിനെതിരായ പരാതികളിൽ പ്രാഥമിക അന്വേഷണങ്ങൾക്കു പിന്നാലെ വിജിലൻസ് സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണമെന്നാണ് വിവരം.


അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതിലടക്കം ആരോപണങ്ങൾ കോഴിക്കോട് കോർപറേഷനെതിരെ മുൻപ് ഉയർന്നിട്ടുണ്ട്. വയനാട്ടിലും ദിലീപ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !