സംസ്ഥാന നീന്തൽ മത്സരം പാലായിൽ

കോട്ടയം :കേരളാ അക്വാറ്റിക്ക് അസ്സോസ്സിയേഷൻ സംഘടിപ്പിക്കുന്ന എഴുപത്തി രണ്ടാമത് സംസ്ഥാന നീന്തൽ മത്സരം ഈ മാസം 30, 31 തീയതികളിൽ പാലാ സെൻറ് തോമസ് കോളേജ് നീന്തൽ കുളത്തിൽ നടക്കുന്നതാണ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പുരുഷ, വനിതാ താരങ്ങളും ഒഫിഷ്യൽസും പങ്കെടുക്കും. ദേശീയ മത്സരത്തിൽ പങ്കെടുക്കുന്ന കേരളാ ടീമിനെ ഈ മത്സരത്തിൽ നിന്നുമാണ് തിരഞ്ഞെടുക്കുന്നത്. 30 ന് രാവിലെ എട്ടുമണിക്ക് തുടങ്ങുന്ന മത്സരം 31നു വൈകിട്ടാണ് സമാപിക്കുക. കോട്ടയം ജില്ലയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാന നീന്തൽ മത്സരം നടക്കുന്നത്. കോട്ടയം ജില്ലാ അക്വാറ്റിക്ക് അസ്സോസ്സിയേഷൻ ഏറ്റെടുത്ത് നടത്തുന്ന ഈ മത്സരത്തിലെ ആകർഷണീയമായ ഇനം പുരുഷ/വനിതാ വാട്ടർ പോളോയാണ്.
നിലവിൽ കേരളാ വനിതകളാണ് ദേശീയ ചാമ്പ്യൻമാർ. ഉത്ഘാടന സമ്മേളനത്തിൽ ജില്ലാ അക്വാട്ടിക്ക് അസോസിയേഷൻ പ്രസിഡൻറ്റും, സംസ്ഥാന വൈസ് പ്രസിഡൻറുമായ അഡ്വ ബിനു പുളിക്കകണ്ടം അധ്യക്ഷത വഹിക്കും. മന്ത്രി വി എൻ വാസവൻ ഉത്ഘാടനം ചെയ്യും. പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ സമ്മാന ദാനം നിർവഹിക്കും.

എം പി മരായ ശ്രീ ഫ്രാൻസിസ് ജോർജ്ജ്, ശ്രീ ജോസ് കെ മാണി, ശ്രീ മാണി സി കാപ്പൻ എം എൽ എ, കേരള ഒളിംപിക് അസോസിയേൻ സെക്രട്ടറിയും, അക്വാറ്റിക്ക് അസ്സോസ്സിയേഷൻ പ്രസിഡൻറ്റുമായ ശ്രീ എസ് രാജീവ് എന്നിവർ പങ്കെടുക്കും.

പത്ര സമ്മേളനത്തിൽ അഡ്വ ബിനു പുളിക്കകണ്ടം, ജേക്കബ് ടീ ജെ, ശ്രീകുമാർ കളരിക്കൽ, മാർസ് മാത്യു, ജോബി കുളത്തര, കുര്യാക്കോസ് മാത്യു എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !