എടപ്പാൾ :പാലക്കാട് , പട്ടിത്തറട്ടിത്തറ പഞ്ചായത്തിലെ 15-ാം വാർഡിൽ തണ്ണീർക്കോട്-തലക്കശ്ശേരി റോഡിലെ ചീരക്കുഴി പാലം പുനർനിർമ്മാണത്തിൻ്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുന്നത് പ്രദേശവാസികൾക്ക് വലിയ ദുരിതമാകുന്നു. മൂന്നാഴ്ചയിലേറെയായി ഈ റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാൽ സാധാരണ ജനജീവിതം താറുമാറായിരിക്കുകയാണ് . കാലവർഷം ശക്തമായതോടെ സാഹചര്യം കൂടുതൽ വഷളാവുകയാണ്.
താത്കാലിക പാത എന്ന ചെളിക്കുഴിപാലം പൊളിച്ചതിനെത്തുടർന്ന് വാഹനങ്ങൾ താൽക്കാലികമായി ആശ്രയിച്ചിരുന്നത് അയിലക്കുന്നിൻ ചെരുവിലെ 'മണ്ണുവഴി'യാണ്. എന്നാൽ, മഴ കനത്തതോടെ ഈ മൺപാത ചെളിക്കുളമായി മാറി. നിരവധി വാഹനങ്ങൾ ചെളിയിൽ താഴുകയും, ഇരുപതിലേറെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്തു. കാൽനടയാത്ര പോലും അസാധ്യമാക്കുന്ന തരത്തിൽ ചെളി നിറഞ്ഞ അവസ്ഥയാണ് ഈ പാതയിൽ. മുൻപ് അയിലക്കുന്നു ഇടിച്ചു മണ്ണ് മാറ്റിയ ഭാഗത്തുനിന്നുള്ള മണ്ണാണ് റോഡിലേക്ക് ഇറങ്ങി ഗതാഗത പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്.
സ്കൂളുകൾ തുറക്കുമ്പോൾ ...
അടുത്തയാഴ്ച സ്കൂളുകൾ തുറക്കുന്നതോടെ ഈ ദുരിതം വർധിക്കുമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു. തണ്ണീർക്കോട് സ്കൂളിലെ ഉൾപ്പെടെ നിരവധി സ്കൂൾ ബസ്സുകളും, തൊഴൂക്കര, തലക്കശ്ശേരി എന്നിവിടങ്ങളിൽ നിന്നും
തണ്ണീർകോട് -തലക്കശ്ശേരി പോകുന്ന നൂറുകണക്കിന് കാൽനട വിദ്യാർത്ഥികളും ഈ വഴിയിലൂടെയാണ് യാത്ര ചെയ്യേണ്ടത്. നിലവിലെ സാഹചര്യത്തിൽ ഇത് വിദ്യാർത്ഥികളുടെ പഠനത്തെ പോലും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
നവീകരണവും നിലവിലെ അവസ്ഥയുംമന്ത്രി എം.ബി. രാജേഷിൻ്റെ എം.എൽ.എ. ഫണ്ട് (2.5 കോടി രൂപ) ഉപയോഗിച്ച് നവീകരിച്ച തണ്ണീർക്കോട്-തലക്കശ്ശേരി റോഡിൻ്റെ ഔപചാരിക ഉദ്ഘാടനം രണ്ട് മാസം മുൻപാണ് തലക്കശ്ശേരിയിൽ വെച്ച് നടന്നത്. എന്നാൽ, നിലവിൽ ചീരക്കുഴി കലുങ്ക് മുതൽ മില്ല് വരെയുള്ള ഈ പ്രദേശം അതിഭീകരമായ ഭീഷണിയാണ് നേരിടുന്നത്.
അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർകലുങ്കിൻ്റെ പണി വേഗത്തിൽ പൂർത്തിയാക്കുകയോ, അല്ലെങ്കിൽ സമാന്തരമായ പാത ഗതാഗത യോഗ്യമാക്കുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ അപകടങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും, വിദ്യാർത്ഥികളുടെ സുരക്ഷിതമായ യാത്രയെയും ബാധിക്കുന്ന ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ ആവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.