വറ്റാത്ത ജലസ്രോതസ്സിന് ചാലിശ്ശേരി മാതൃക

ചാലിശേരി ജി എച്ച് എസ് എസിൽ ജലസംരക്ഷണത്തിന് മഴക്കുഴി നിർമ്മിച്ച്  എൻ.എസ്. എസ് വളണ്ടിയർമാരുടെ പ്രയ്തനം വിജയം കാണുന്നു.

ചാലിശ്ശേരി ഗവ: ഹയർസെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ വേനൽ അവധിക്കാലത്ത് ജലസമൃദ്ധിക്കായി മഴക്കുഴികൾ നിർമ്മിച്ച് മാതൃകയായി.

പ്രിൻസിപ്പാൾ ഡോ. സജീന ഷുക്കൂറിൻ്റെ നേതൃത്വത്തിൽ എൻ. എസ്. എസ്. വളണ്ടിയർമാരാണ് ക്ലാസ്സ് മുറിയിലെ മികച്ച പഠനത്തിനോടൊപ്പം ഒരാഴ്ചയായി പരിസ്ഥിതി ബോധം വളർത്തുന്ന കൃഷി പാഠങ്ങളെ മുറുകെ പിടിച്ച് ജലസോത്രസിനായി മണ്ണിൽ പണിയെടുത്തത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്യുന്ന മഴക്ക് മഴക്കുഴികൾ നിറഞ്ഞത് ഇവർക്ക് സന്തോഷം പകരുകയാണ്.

2021 ലാണ് എച്ച്.എസ്.എസ് വിഭാഗത്തിൽ വലിയ കിണർ കുഴിച്ചത്. കിണറിലെ വെള്ളം ജനുവരി മാസം തന്നെ വറ്റുക പതിവാണ്.

കിണറിലെ ജലാശയം നിലനിർത്താൻ കഴിഞ്ഞ വർഷമാണ് മണ്ണിനൊപ്പം എൻ എസ് എസ് എന്ന പദ്ധതിയുമായി പ്രിൻസിപ്പാളും കുട്ടികളും മുന്നോട്ട് വന്നത്.

മഴ വെള്ളം ഭൂമിയിലേക്ക് താഴ്ന്ന് ഇറങ്ങുന്നതിനായി ക്യാമ്പസിൽ മഴക്കുഴികൾ ഉണ്ടാക്കി കുഴിയിൽ മരച്ചെടികളിലെ പാഴായി പോകുന്ന ഉണങ്ങിയ ഇലകൾ , ചകിരിയും നിറച്ച് മുകളിൽ മണ്ണ് പരത്തി ഇത് വഴി കാലവർഷത്ത് ലഭിക്കുന്ന മഴ വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങുവാൻ തുടങ്ങി. ഈ വർഷം ഫ്രെബുവരി, മാർച്ച് , മാസങ്ങളിൽ കിണറിൽ കുടിവെള്ളം സുലഭമായിരുന്നതായി പ്രിൻസിപ്പാൾ പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ കിണറിന് സമീപവും മറ്റുമായി കഴിഞ്ഞ ദിവസം നിലവിലുള്ള മഴക്കുഴികളുടെ ആഴം കൂട്ടി കരിയിലകളും , ചകിരിയും കുഴിയിൽ നിറച്ചു. കൂടാതെ സ്കൂൾ കെട്ടിടത്തിന് മുകളിലെ മഴ വെള്ളവും കിണറിലേക്ക് റീചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് വഴി കാലവർഷത്ത് ലഭിക്കുന്ന വെള്ളം ഭൂമിയിലേക്ക് താഴ്ന്നിറങ്ങുന്നതോടെ അടുത്ത വർഷം സമൃദ്ധിയായി കുടിവെള്ളം കിട്ടുമെന്നാണ് പ്രതീക്ഷ.

കിണറിലെ ജലാശയം നിലനിർത്താൻ വിദ്യാർത്ഥികൾ ഒരുക്കിയ പദ്ധതി സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രദ്ധകാർഷിക്കുകയാണ്. കുടിവെള്ളത്തിന് ക്ഷാമം അനുഭവിക്കുന്നവർക്ക് ചാലിശേരി മോഡൽ മാതൃകയാണ്.

പൂർവ്വ വിദ്യാർത്ഥികളായ സതീഷ്, ഷിബുകുമാർ, എൻ.എസ്. എസ് അംഗങ്ങളായ അഖിനേഷ് , ഹൃതിക് , ഗായത്രി, ദിവ്യ, ലിയ, പ്രിയ, സനാദ് ,ജീവ , അക്ഷയ് , അർജുൻ, അഭയ് , അഫ്സൽ , സച്ചിൻ ശ്രീഹരി എന്നിവരാണ് മഴകുഴി നിർമ്മാണത്തിന് കഠിന പ്രയ്തനം നടത്തിയത്.

സംസ്ഥാനത്ത് ഹയർസെക്കണ്ടറി തലത്തിൽ മികച്ച ഹരിത ക്യാമ്പസായ ഇവിടെ ഫലവൃക്ഷങ്ങൾ , ഔഷധസസ്യങ്ങൾ, പൂക്കൾ , ആമ്പൽക്കുളം എന്നിവയോടെയുള്ള ഉദ്യാനവും മനോഹര കാഴ്ചയാണ്.

വിദ്യാർത്ഥികൾക്ക് ഭക്ഷിക്കാൻ പേരക്ക , റംബൂട്ടാൻ , ചാമ്പക്ക , നെല്ലി , മാതളം , ബദാം , അനാർ , സപ്പോട്ട , ഗൂവിക , പൂച്ചപഴം ,മിറാക്കിൾ ഫ്രൂട്ട് , ബുഷ് ഓറഞ്ച് തുടങ്ങിയ ഫലവൃക്ഷങ്ങൾ, മാവ്, പ്ലാവ്, ഔഷധ സസ്യങ്ങൾ എന്നിവയും ഹരിതാഭമായ ക്യാമ്പസിന് നിറം പകരാൻ വിവിധതരം പൂ ചെടികളും വിദ്യാർത്ഥികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

കൃഷിക്കൊപ്പം പഠനത്തിലും സ്കൂൾ മുന്നിലാണ്.

പ്ലസ്ടു പരീക്ഷയിൽ തൃത്താല ഉപജില്ലയിൽ എല്ലാ വിഷയത്തിലും ഏറ്റവും കൂടുതൽ ഫുൾ എപ്ലസ് നേടിയ സ്കൂൾ, ഹയർസെക്കണ്ടറി വിഭാഗം ആരംഭകാലം മുതൽ പതിനഞ്ച് വർഷം തുടർച്ചയായി 90 ശതമാനം വിജയം നേടുന്നതും എസ്.എസ്.എൽ.സി ക്ക് 99.77 ശതമാനം വിജയവും നാടിന് അഭിമാനമായി സംസ്ഥാനതലത്തിൽ സർക്കാർ സ്കൂളുകളിൽ 75 ആം സ്ഥാനവും കൈവരിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !