പാലാ: പാലാ എം.എൽ.എയുടെ അനാസ്ഥ, അലംഭാവം, നിഷ്ക്രിയത്വം പാലായ്ക്ക് നഷ്ടം കോടികളുടേ തെന്ന് എൽ ഡി എഫ്,ഭരണാനുമതി ലഭിച്ച പദ്ധതികൾ പോലും നടപ്പാക്കിയില്ലന്നും എൽ ഡി എഫ് പാലാമണ്ഡലം കമ്മിറ്റി ആരോപിച്ചു.
പുതിയ പദ്ധതികൾ ഒന്നും ഇല്ലാത്ത ഏക മണ്ഡലം പാലായാണെന്നും പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു.മന്ത്രിസഭയുടെ നാലംവാർഷികത്തിന് ഒരു പദ്ധതിയും നാടിന് സമർപ്പിക്കുവാനായില്ല.പാലായ്ക്കും ബജറ്റ് വിഹിതവും പദ്ധതി വിഹിതവും കൃത്യമായി സർക്കാർ ലഭ്യമാക്കി.ബജറ്റ് ദിവസങ്ങളിൽ പോലും നിയമസഭയിൽ ഹാജരാവത്തത് ആരു തടഞ്ഞിട്ടാണെന്നും നേതാക്കൾ ചോദിച്ചു.
പാലായുടെ ആവശ്യങ്ങൾ ഉന്നയിക്കുവാനുള്ള സമയം മറ്റ് എം എൽ .എ മാർക്ക് വിൽകുന്നത് ആരു പറഞ്ഞിട്ട്.?കേരളം വളർന്നു, പാലാ തളർന്നു - എൽഡിഎഫ്
കേരളത്തിന്റെ സമസ്ഥ മേഖലകളിലും അടിസ്ഥാന സൗകര്യ വികസന രംഗത്ത് വൻ വികസന കുതിപ്പ് നേടിയ നാലുവർഷമാണ് കടന്നുപോയത്. വിവിധ മേഖലകളിൽ കേരളം ഒന്നാമതെത്തിയതായി കേന്ദ്രസർക്കാരിൻ്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനരംഗത്ത് കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വൻ വികസനകുതിപ്പാണ് ഉണ്ടായിരിക്കുന്നത്. പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിട നിർമ്മാണം, മാലിന്യ സംസ്ക്‌കരണം, വ്യവസായം, ടൂറിസം, സാങ്കേതികരംഗം എന്നിങ്ങനെ വികസന നേട്ടങ്ങൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഏവരും സമ്മതിക്കുന്നതാണ്.
ഈ അവസരത്തിലാണ് പാലാ നിയോജക മണ്ഡലം അക്ഷരാർത്ഥത്തിൽ വികസന പിന്നോക്കാവസ്ഥ നേരിടുന്നത്. ജനം ചുമതല ഏൽപ്പിച്ചവർ ആ ചുമതലകൾ പ്രതിബദ്ധതയോടുകൂടി നിർവഹിച്ചോ എന്നതിന് ഉത്തരം നൽകേണ്ടതുണ്ട്.
തുക അനുവദിച്ച് ഭരണാനുമതി നൽകിയ നിരവധി പദ്ധതികൾ വിശദമായ എസ്‌റ്റിമേറ്റ്, സാങ്കേതിക അനുമതി. ടെൻഡർ, കരാർ നൽകൽ എന്നിവ പൂർത്തിയാക്കി നിർമ്മാണം നടത്തി ജനങ്ങൾക്ക് സമർപ്പിക്കേണ്ടതിന് പകരം നിരുത്തരവാദിത്വ പരമായി അലംഭാവത്തോടും നിഷ്ക്രിയത്വത്തോടും കൂടി പെരുമാറുകയാണ് പാലായുടെ ജനപ്രതിനിധി.
ഇതു മൂലം പാലാ പുരോഗതിയുടെ കാര്യത്തിൽ വളരെ പിന്നോട്ടു പോയിരിക്കുന്നു. മുൻമന്ത്രി കെഎം മാണി സാറിന്റെ കാലത്ത് സർവ്വ മേഖലകളിലും അടിസ്ഥാന സൗകര്യ പദ്ധതികൾ ഭാവിയെ കുണ്ട് വിഭാവനം ചെയ്തു നടപ്പിലാക്കിയിരുന്നു. അദ്ദേഹം തുടങ്ങിവെച്ച ഏതാനും പദ്ധതികൾ അതിൻ്റെ അവസാനം ഘട്ടത്തിലായപ്പോഴാണ് നമ്മോട് വിട പറഞ്ഞത്. തുടർന്നുവന്ന ജനപ്രതിനിധി മാണി സാർ തുടങ്ങിവച്ച പദ്ധതികളിൽ പലതും തടസ്സപ്പെടുത്തുന്നതിനും പൂർത്തീകരിക്കാതിരിക്കുന്നതിനുമുള്ള സമീപനമാണ് സ്വീകരിച്ചു വരുന്നത്.
എന്തിനേറെ, ജനപ്രതിനിധി എന്ന നിലയിൽ പാലായുടെ ആവശ്യങ്ങൾ പരമോന്നത നിയമനിർമ്മാണ സഭയിൽ അവതരിപ്പിക്കുവാൻ കിട്ടുന്ന വിലപ്പെട്ട സമയം മറ്റു ജനപ്രതിനിധികൾക്ക് വിറ്റും ബജറ്റ് ദിവസം പോലും സഭയിൽ ഹാജരാകാതെയും നീതീകരിക്കാനാവാത്ത അപരാധമാണ് അദ്ദേഹം ഈ നാടിനോട് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തെ തെരഞ്ഞെടുത്ത വോട്ടർമാരോടുള്ള വെല്ലുവിളിയാണ്.
അദ്ദേഹത്തിന് എതിരായുള്ള നിരവധി കോടതി കേസുകളാണ് ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ മാറ്റിനിർത്തുന്നത് എന്ന് മനസ്സിലാക്കേണ്ടി വരും.
ഓരോ ബഡ്‌ജറ്റ് അവതരണങ്ങൾ കഴിയുമ്പോഴും കോടികളുടെ പദ്ധതികളാണ് പാലായിൽ ലഭിച്ചിരിക്കുന്നത് എന്ന് എം.എൽ.എ തന്നെ മാദ്ധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. എന്നാൽ ലഭിക്കുന്ന പദ്ധതികളൊന്നും നാളിതുവരെ ഇവിടെ നടപ്പിലാക്കിയതായി കാണുന്നില്ല. പാലായിൽ കൂടുതൽ വികസനമെത്തിക്കുന്നതിനാണ് എൽ ഡി എഫ് എന്നും ശ്രമിച്ചിട്ടുള്ളത്.
എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി നാടിൻറെ വികസന കാര്യങ്ങൾ പാടെ അവഗണിച്ച്, സ്വന്തം വീഴ്‌ചകൾ മറ്റുള്ളവരുടെ തലയിൽ കെട്ടി വച്ച് മുഖം രക്ഷിക്കുവാനുള്ള രാഷ്ട്രീയ തന്ത്രമാണ് എം എൽ എ നടത്തിക്കൊണ്ടിരിക്കുന്നത്, നാം ഇത് തിരിച്ചറിഞ്ഞേ മതിയാവൂ.മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പത്രസമ്മേളനത്തിൽ എൽഡിഎഫ് നിയോജകമണ്ഡലം കൺവീനർ ബാബു കെ ജോർജ്, എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫസർ ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ്, ബെന്നി മൈലാടൂർ, കെ എസ് രമേശ് ബാബു, രാജൻ ആരംപുളിക്കൽ എന്നിവരും പങ്കെടുത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.