കൊച്ചി:സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സിൽ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂര്‍ണ യോഗ്യരല്ലെന്നാണ് ബാര്‍ കൗണ്‍സിൽ വ്യക്തമാക്കുന്നത്.
കേരളത്തിൽ നിന്ന് 1157 പേരാണ് അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്തവരായുള്ളതെന്നും ബാര്‍ കൗണ്‍സിൽ വ്യക്തമാക്കുന്നു. 2010 മുതൽ അഭിഭാഷകരായി എന്‍ റോള്‍ ചെയ്തവര്‍ ആള് ഇന്ത്യ ബാര്‍ എക്സാമിനേഷൻ (AIBE) പാസായിരിക്കണമെന്നാണ് ചട്ടം.ഈ പരീക്ഷ പാസായവര്‍ക്ക് മാത്രമേ വക്കാലത്ത് ഏറ്റെടുക്കാൻ കഴിയുകയുള്ളു. പാസാകാത്തവരുടെ പ്രാഥമിക പട്ടികയാണ് പുറത്തുവിട്ടതെന്നും ആക്ഷേപമുള്ളവര്‍ ഒരുമാസത്തിനകം അറിയിക്കണമെന്നുമാണ് ബാര്‍ കൗണ്‍സിൽ ഓഫ് കേരള പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.