തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാൻഡിലിങ്ങിൽ നിന്ന് സെലബിക്ക് വിലക്ക്. നീക്കം യാത്രക്കാരെ ബാധിക്കില്ലെന്ന് സിയാൽ അറിയിച്ചു. കാർഗോ നീക്കത്തേയും ബാധിക്കില്ല. സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളിൽ നിയമിക്കാൻ നിർദേശം. സെലബിക്ക് കീഴിൽ ജോലി ചെയ്തിരുന്നത് 300 ജീവനക്കാർ. ഇവരെ BFS , AIASL, അജൈൽ എന്നീ കമ്പനികളിലേക്ക് പുനക്രമീകരിച്ചു. തുർക്കി ആസ്ഥാനമായുള്ള സെലബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലികൾക്ക് തടസ്സം ഉണ്ടായിട്ടില്ല എന്നും സിയാൽ വിശദീകരണം നൽകി. കേരളത്തിൽ കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് ഇവരാണ് കൈകാര്യം ചെയ്യുന്നത്. ഡൽഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.അതേസമയം ഏവിയേഷൻ കമ്പനിയായ സെലബി ഏവിയേഷൻ ഇന്ത്യയുടെ സുരക്ഷാ അനുമതി ഇന്ത്യൻ അധികാരികൾ റദ്ദാക്കിയതിന് പിന്നാലെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. തുർക്കി ഉടമസ്ഥതയെക്കുറിച്ച് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്ന് കമ്പനി വ്യക്തമാക്കി.കമ്പനിക്ക് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, കമ്പനി രാഷ്ട്രീയമായി ബന്ധപ്പെട്ടതോ തുർക്കിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. തുർക്കി പ്രസിഡന്റിന്റെ മകൾ സുമയ്യെ എർദോഗനുമായി കമ്പനിക്ക് യാതൊരു ബന്ധമില്ലെന്നും അവർ വ്യക്തമാക്കി .തുർക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം
0
വെള്ളിയാഴ്ച, മേയ് 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.