ഐപിഎല്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോള്‍ സഞ്ജു സാംസണും മടങ്ങിയെത്തും :പരിക്ക് മാറിയ സഞ്ജു ഫിറ്റ്‌നസ് ടെസ്റ്റ് പാസായതായാണ് റിപ്പോര്‍ട്ടുകള്‍

ഇന്ത്യ - പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഐപിഎല്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണും മടങ്ങിയെത്തും. പരിക്ക് മാറിയ സഞ്ജു ഫിറ്റ്‌നസ് ടെസ്റ്റ് പാസായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ഞായറാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ രാജസ്ഥാന്റെ മത്സരത്തില്‍ സഞ്ജു കളിക്കും.

സഞ്ജു പരിശീലനം പുനരാരംഭിച്ചിരുന്നു. തുടര്‍ച്ചയായ മോശം പ്രകടനങ്ങളെ തുടര്‍ന്ന് രാജസ്ഥാന്‍ ഇതിനകം തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും അവസാന മത്സരങ്ങളില്‍ വിജയം നേടി തല ഉയര്‍ത്തി മടങ്ങാനാകും രാജസ്ഥാന്റെ ശ്രമം.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് സഞ്ജു അവസാനമായി കളിച്ചത്. ഡല്‍ഹിക്കെതിരേ 19 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കെയാണ് സഞ്ജു പരിക്കേറ്റ് മടങ്ങിയത്. വിപ്രജ് നിഗത്തിന്റെ പന്തില്‍ കട്ട് ഷോട്ടിന് ശ്രമിച്ച് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇടതുവാരിയെല്ലിന്റെ ഭാഗത്ത് സഞ്ജുവിന് വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ടീം ഫിസിയോ താരത്തെ പരിശോധിക്കുകയും വേദനസംഹാരി നല്‍കുകയും ചെയ്തിരുന്നു. തൊട്ടടുത്ത പന്ത് നേരിട്ടതിനു പിന്നാലെ വേദന സഹിക്കാന്‍ സാധിക്കാത്തതിനാല്‍ സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു. സഞ്ജുവിന്റെ മടക്കം മത്സര ഫലത്തെ പോലും ബാധിച്ചു. ടൈ ആയ മത്സരത്തിനു പിന്നാലെ നടന്ന സൂപ്പര്‍ ഓവറില്‍ ഡല്‍ഹി വിജയം നേടുകയായിരുന്നു.

നേരത്തേ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഐപിഎല്ലിലെ ആദ്യ മൂന്ന് കളികളിലും ഇംപാക്ട് പ്ലെയറായി മാത്രമായിരുന്നു സഞ്ജുവിന് കളിച്ചത്. സഞ്ജുവിന്റെ അഭാവത്തില്‍ റിയാന്‍ പരാഗാണ് ടീമിനെ നയിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !