നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു മദ്രാസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ :നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതു മദ്രാസ് ഹൈക്കോടതി തടഞ്ഞു. ചെന്നൈ ആവഡിയിലെ പരീക്ഷാ കേന്ദ്രത്തിൽ വൈദ്യുതി തടസ്സത്തെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾക്കു പുനഃപരീക്ഷ നടത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരും നാഷനൽ ടെസ്റ്റിങ് ഏജൻസിയും മറുപടി നൽകുംവരെയാണു ഫലം തടഞ്ഞത്.


45 മിനിറ്റോളം വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്നു പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതിരുന്ന വിദ്യാർഥികൾ സമർപ്പിച്ച ഹർജിയിലാണു നടപടി.

കേസ് ജൂൺ 2നു വീണ്ടും പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയും നീറ്റ് ഫലം പുറത്തു വിടുന്നതു തടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 4നാണു പരീക്ഷ നടന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !