മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി വിചാരണ നേരിടണമെന്നു ഹൈക്കോടതി

കൊച്ചി :മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതി വിചാരണ നേരിടണമെന്നു ഹൈക്കോടതി.

പയ്യന്നൂർ സ്വദേശിയായ എം.അഭിജിത് സമർപ്പിച്ച പുനഃപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. മുഖ്യമന്ത്രിയെ കൊല്ലുമെന്ന ഭീഷണി സന്ദേശം ഗുരുതരമാണെന്ന് കോടതി വിലയിരുത്തി.നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന 2021 മേയ് 2ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിക്ക് ‘ഞാൻ പിണറായി വിജയനെ കൊല്ലും’ എന്ന് സന്ദേശം ലഭിക്കുകയായിരുന്നു.
അതേ ദിവസം 2 വട്ടം ഇത്തരത്തിൽ സന്ദേശം ലഭിച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം തന്നെ ഇങ്ങനെയൊരു സന്ദേശം അയച്ചത് മുഖ്യമന്ത്രിക്കെതിരായ വധഭീഷണി മാത്രമല്ല, ജനാധിപത്യത്തിനും ജനങ്ങൾക്കും എതിരായ നടപടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ട് ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നവർ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം. 

ഇത്തരം പ്രവൃത്തികളെ നിയമത്തിന്റെ ‘ഇരുമ്പ് കൈകളാൽ’ നേരിടണമെന്നും കോടതി ഓർമിപ്പിച്ചു. കേസ് നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രതി എറണാകുളം എസിജെഎം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു. തുടർന്നാണ് ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്.

പ്രതിക്ക് വിചാരണക്കോടതിയിൽ തന്റെ എല്ലാ വാദങ്ങളും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, ജഡ്ജിമാർ തുടങ്ങിയ ഭരണഘടനാ പദവികളിൽ ഇരിക്കുന്നവർക്ക് എതിരെ ഇത്തരം ഭീഷണികളും അപകീർത്തികരമായ സന്ദേശങ്ങളുമൊക്കെ അയയ്ക്കുന്നത് ട്രെൻഡ് ആയി മാറിയിട്ടുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. 

ഇതിനു പിന്നിലുള്ള ഭീഷണി യഥാർഥമാണോ അതോ പബ്ലിസിറ്റിക്ക് വേണ്ടിയാണോ എന്ന് അന്വേഷിക്കാൻ പൊലീസ് ഒരുപാട് സമയം ചിലവഴിക്കുന്നു. ഇത്തരം കാര്യങ്ങൾ ചെയ്തിട്ട് തങ്ങൾ കുറ്റമൊന്നും ചെയ്തില്ലല്ലോ എന്നും അല്ലെങ്കിൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ചുമൊക്കെയാണ് ഇവർ രക്ഷപെടാറ്. 

ഇവിടെ ഹർജിക്കാരൻ അക്ഷരാഭ്യാസമില്ലാത്ത ആളല്ല, ബാങ്കിൽ ജോലി ചെയ്യുന്നയാളാണ്. ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാളെ വധിക്കുമെന്ന് ഭീഷണി മുഴക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അയാൾ അറിഞ്ഞിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !