തിരുവനന്തപുരം: കേരളത്തിന് പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിന് കേന്ദ്രം അന്തിമാനുമതി നൽകി. ഈ വർഷം ഡിസംബർവരെ 29,529 കോടി കടമെടുക്കാം. കഴിഞ്ഞമാസം 5000 കോടി എടുക്കാൻ താത്കാലികാനുമതി നൽകിയിരുന്നു. ഇതുകൂടി ചേർത്താണ് 29,529 കോടി അനുവദിച്ചത്.
കഴിഞ്ഞവർഷം ഇതേസമയം അനുവദിച്ചത് 21,253 കോടിയായിരുന്നു. ഇത്തവണ 8276 കോടി കൂടുതൽ. ബാങ്കുവഴി കടപ്പത്രങ്ങളിലൂടെ വായ്പയെടുക്കുന്നതാണ് പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ്.സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ മൂന്നുശതമാനമാണ് ഒരുവർഷം ആകെ കടമെടുക്കാവുന്നത്. കേരളത്തിന്റെ വായ്പപ്പരിധി 39,876 കോടിയായാണ് നിശ്ചയിച്ചത്.
ഇതിൽ പിഎഫ് ഉൾപ്പെടെയുള്ള പബ്ലിക് അക്കൗണ്ട്, കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും എടുത്ത മുൻകാല വായ്പകളുടെ വിഹിതം തുടങ്ങിയവ കിഴിച്ചശേഷമുള്ള തുകയാണ് പൊതുവിപണിയിൽനിന്ന് എടുക്കാൻ അനുവദിക്കുന്നത്. ഇതിനുപുറമേ, വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങൾക്കുള്ള േപ്രാത്സാഹനമായി അരശതമാനംകൂടി അനുവദിക്കും. ഡിസംബറിനുശേഷം കണക്ക് പരിശോധിച്ച് സാമ്പത്തികവർഷത്തെ അവസാന മൂന്നുമാസത്തേക്ക് എടുക്കാവുന്ന തുക കേന്ദ്രസർക്കാർ അറിയിക്കും.
വായ്പയെടുക്കുന്നതിന് ഇത്തവണ ഒരു നിബന്ധനകൂടി കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. സർക്കാരിന്റെയും പൊതുമേഖലയിലെയും സ്ഥാപനങ്ങൾക്ക് വായ്പയെടുക്കാൻ സർക്കാർ ഗാരന്റി നൽകുന്നുണ്ട്. സ്ഥാപനങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ സർക്കാർ നൽകുമെന്നാണ് ഗാരന്റി.
എന്നാൽ, ഇതിനായി സർക്കാർ പണം മാറ്റിവെക്കാറില്ല. ഇങ്ങനെ പണം മാറ്റിവെച്ച് ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപവത്കരിക്കണമെന്നാണ് പുതിയ നിബന്ധന. ഇതിനായി ബാക്കി നിൽക്കുന്ന ഗാരന്റിയുടെ അഞ്ചുശതമാനം വരുന്ന തുക വർഷംതോറും ഫണ്ടിലേക്ക് നിക്ഷേപിക്കണം. കേരളം ഈ വർഷം ഇതിനായി കണ്ടെത്തേണ്ടത് 600 കോടിയാണ്. ഫണ്ട് രൂപവത്കരിക്കാനുള്ള നിർദേശം കേരളം റിസർവ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്. ബാങ്കിന്റെ അംഗീകാരം കിട്ടിയാൽ ഇത് നിലവിൽവരും.. ഗാരന്റി കണ്ടെത്താനുള്ള ഫണ്ട് രൂപവത്കരിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.