ന്യൂഡൽഹി : നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളി നായിക് (27) ആണ് വീരമൃത്യു വരിച്ചത്. ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയാണ് മുരളി നായിക് അടങ്ങുന്ന സംഘത്തെ ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നിയോഗിച്ചത്.
പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച് നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ മുരളിയെ മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയായിരുന്നു അന്ത്യം.അതേസമയം, അതിർത്തിയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ കരസേനയെ സഹായിക്കാൻ ടെറിട്ടോറിയൽ ആർമിയെ വിളിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. ആവശ്യം വന്നാൽ ടെറിട്ടോറിയൽ ആർമി അംഗങ്ങളെ സുരക്ഷാചുമതലയിലും സൈന്യത്തിനെ പിന്തുണയ്ക്കാനും നിയോഗിക്കാൻ സൈനിക മേധാവിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നൽകി.
ഇന്ത്യൻ ആർമിയുടെ റിസർവ് ഫോഴ്സാണ് ടെറിട്ടോറിയൽ ആർമി. സൈന്യത്തിന്റെ സഹായികളായാണ് ഇവരുടെ പ്രവർത്തനം. ടെറിട്ടോറിയൽ ആർമി അംഗങ്ങൾ മുഴുവൻ സമയ സൈനികരല്ല. ആകെയുള്ള 32 ടെറിട്ടോറിയൽ ഇൻഫൻട്രി ബറ്റാലിയനിൽ 14 എണ്ണത്തെ സൈന്യത്തിന്റെ തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്കുപടിഞ്ഞാറ്, മധ്യ, ആൻഡമാൻ നിക്കോബാർ കമാൻഡുകളിലും ആർമി ട്രെയിനിങ് കമാൻഡിലും നിയോഗിക്കാനാണ് നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.