കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശാസ്ത്ര, സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പിലെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവായി നിയോഗിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം : കൊച്ചിയിലുണ്ടായ കപ്പല്‍ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശാസ്ത്ര, സാങ്കേതിക വകുപ്പ് സെക്രട്ടറിയെ പരിസ്ഥിതി വകുപ്പിലെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവായി നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗം പരിസ്ഥിതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുമായി പ്രശ്‌നപരിഹാര നടപടികളില്‍ സഹകരിച്ച് പിന്തുണയും ഉപദേശവും നല്‍കണം. മലിനീകരണ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഇവര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഉപദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് പരിസ്ഥിതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പ്രിന്‍സിപ്പല്‍ ഇംപാക്ട് അസസ്‌മെന്റ് ഓഫിസറായും നിയമിച്ചു. പരിസ്ഥിതി ആഘാത വിലയിരുത്തല്‍, പരിഹാര നടപടികള്‍, വിവിധ വിഭാഗങ്ങളിലെ വിദഗ്ധര്‍ എന്നിവരുടെ സഹായം ഉപയോഗപ്പെടുത്തല്‍ എന്നിവയുടെ ചുമതല പരിസ്ഥിതി മന്ത്രാലയത്തിനായിരിക്കും. പരിസ്ഥിതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
അപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടിയന്തരമായി പരിഗണിക്കാന്‍ എംഎസ്‌സി കമ്പനിയുമായി ചര്‍ച്ചകള്‍ക്കായി ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഏഴംഗ സമിതി സര്‍ക്കാര്‍ രൂപീകരിച്ചു. തദ്ദേശവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, റവന്യൂ, ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പരിസ്ഥിതിവകുപ്പ് സെക്രട്ടറി, കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. കപ്പല്‍ കമ്പനിയുമായുള്ള ആശയവിനിമയത്തിന്റെ നോഡല്‍ പോയിന്റ് കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ആയിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

തീരദേശ മലിനീകരണ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യാനായി സംസ്ഥാന, ജില്ലാ തലങ്ങളില്‍ സമിതി രൂപീകരിച്ചു. ശാസ്ത്ര,സാങ്കേതിക വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് സംസ്ഥാതല കമ്മിറ്റി. ജില്ല കലക്ടറാണ് ജില്ലാതല സമിതിയുടെ ചെയര്‍പേഴ്‌സണ്‍. ഈ സമിതികള്‍ക്കു വിദഗ്ധ ഉപദേശം തേടാവുന്നതാണെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

സ്വർണ്ണം വിറ്റ് കോവിഡ് രോഗികളെ ചികിൽസിച്ച പ്രിയപ്പെട്ട മെമ്പർ | ELECTION 2025

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

മയക്കുമരുന്ന്, മണ്ണ്-പാറമട ലോബികൾക്ക് എതിരെ ദീർഘവീക്ഷണമുള്ള പദ്ധതികളുമായി BJP സ്ഥാനാർഥി സതീഷ് KB

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !