ദുർമന്ത്രവാദം ചെയ്തെന്ന് ആരോപണം; ഇന്ത്യയിൽ താമസിക്കുന്ന പാക്ക് വനിതയുടെ വീട്ടിൽ അതിക്രമിച്ചു കടന്നായാൾ അറസ്റ്റിൽ

ദുർമന്ത്രവാദം ചെയ്തെന്ന് ആരോപണം; ഇന്ത്യയിൽ താമസിക്കുന്ന പാക്ക് വനിതയുടെ വീട്ടിൽ അതിക്രമിച്ചു കടന്നായാൾ അറസ്റ്റിൽ

നോയിഡ: ഇന്ത്യയിൽ താമസിക്കുന്ന പാക്കിസ്ഥാൻ വനിത സീമ ഹൈദറുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു.

സീമ തനിക്കെതിരെ ദുർമന്ത്രവാദം ചെയ്തെന്ന് ആരോപിച്ചാണ് തേജസ് എന്നയാൾ ഇവരുടെ വീട്ടിൽ കയറിയത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം.

ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. ഗുജറാത്തിലെ സുരേന്ദര്‍ നഗറില്‍ താമസിക്കുന്ന തേജസ്, ട്രെയിനിലാണ് ന്യൂഡൽഹിയിലെത്തിയത്. അവിടെനിന്നു ബസിലാണ് സീമ താമസിക്കുന്നിടത്തെത്തിയത്. സീമയുടെ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇയാളുടെ ഫോണിൽനിന്നു കണ്ടെത്തി. സീമ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. കൂടുതൽ അന്വേഷണം നടക്കുകയാണ്.
2023ല്‍, പബ്ജി ഗെയിം വഴി പരിചയപ്പെട്ട കാമുകനൊപ്പം താമസിക്കാൻ പാക്കിസ്ഥാനിൽനിന്ന് നേപ്പാൾ വഴി ഇന്ത്യയിലെത്തിയതാണ് 32 വയസ്സുകാരിയായ സീമ ഹൈദര്‍. നോയിഡ സ്വദേശിയായ 27 വയസ്സുകാരൻ സച്ചിന്‍ മീണയ്ക്കൊപ്പം ജീവിക്കാനാണ് രണ്ടു വര്‍ഷം മുന്‍പ് സീമ ഹൈദര്‍ തന്റെ മക്കളുമായി ഇന്ത്യയിലെത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !