നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്.

തിങ്കളാഴ്ച പത്രിക സമർപ്പിക്കുമെന്ന് ടിഎംസി സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ. തിങ്കളാഴ്ച പാർട്ടിയുടെ എല്ലാ നേതാക്കന്മാരോടും നിലമ്പൂരിൽ എത്താൻ പിവി അൻവർ നിർദേശം നൽകിയിട്ടുണ്ട്. നാമനിർദേശ പത്രിക നൽകുകയെന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.
പിവി അൻവറിനോട് യുഡിഎഫും ഇടതുപക്ഷവും വഞ്ചന കാണിച്ചു. അദേഹത്തെ ഇല്ലാതാക്കൻ ശ്രമിച്ചിരിക്കുന്നുവെന്നത് ജനങ്ങൾ മനസിലാക്കി. സാധാരണക്കാരുടെ വികാരമാണ് അദേഹത്തെ മത്സരരംഗത്തേക്ക് എത്തിക്കുന്നതെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.പിവി അൻവറിന് മത-സാമുദായിക നേതാക്കന്മാർ പിന്തുണ അറിയിച്ചിട്ടുണ്ട്. പിവി അൻവർ നിലമ്പൂരിൽ അത്ഭുതം സൃഷ്ടിക്കും. നിലമ്പൂരിന്റെ സുൽത്താനായി വീണ്ടും അൻവർ ജയിക്കുമെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു.
അൻവറിന്റെ വിജയത്തിനായി ടിഎംസി പ്രവർത്തകർ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുമെന്ന് സജി മഞ്ഞക്കടമ്പൻ പറഞ്ഞു. നേരത്തെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സര സാധ്യത തള്ളാതെ പിവി അൻവർ പ്രതികരിച്ചിരുന്നു. മത്സരിക്കാൻ ആളുകൾ പൈസ കൊണ്ട് വരുന്നുണ്ടെന്നും തന്നോട് മത്സരിക്കാൻ ആവശ്യപ്പെടുന്നുവെന്നും അൻവർ പറഞ്ഞു. രണ്ട് ദിവസം സമയം ഉണ്ടല്ലോയെന്നായിരുന്നു പിവി അൻവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !