ഡൽഹി: പാകിസ്ഥാന് തക്കതായ മറുപടി നല്‍കുമെന്ന് രാജ്നാഥ് സിംഗ്.
രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പഹല്‍ഗാം ഭീകരക്രമണ കേസില്‍ 2 പ്രാദേശിക ഭീകരരെ എന്‍ ഐ എ ചോദ്യം ചെയ്തു.രണ്ടു പാക് ചരന്മാര് പഞ്ചാബില്‍ അറസ്റ്റില്‍. വ്യോമസേന മേധാവി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.പാകിസ്ഥാന് പ്രകോപനം തുടരുന്നതിനിടെയാണ്,തക്ക മറുപടിയുമായി രാജ്നാഥ് സിംഗ് രംഗത്ത് വന്നത്. പ്രതിരോധ മന്ത്രി എന്ന നിലയില്‍ സൈനികരോടൊപ്പം രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷ ഉറപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ്,രാജ്യത്തെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.പാകിസ്ഥാനതിരായ നടപടിയുടെ ഭാഗമായി ചെനാബ് നദിയിലെ ബഗ്ലിഹാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ത്യ താഴ്ത്തി ഝലം , കിഷന്ഗംഗഡാമിലും സമാന നടപടി സ്വീകരിക്കാനാണ് തീരുമാനം. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.ഇന്നലെ നാവികസേന മേധാവി പ്രധാനമന്ത്രിയെ കണ്ടിരുന്നു.
അമൃതസറിലെ കരസേന കണ്ട്രോള്മെന്റ്, വ്യോമസേന താവളം എന്നിവയുടെ തന്ത്രപ്രധാനമായ ചിത്രങ്ങളും വിവരങ്ങളും ഐഎസ്ഐക്ക് കൈമാറിയ, പലക് ഷേര്‍ മസിഹ്, സൂരജ് മസിഹ് എന്നീ രണ്ട് ചാരന്മരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു.ജയിലില്‍ ഉള്ള കൊടും കുറ്റവാളി ഹര്‍പ്രീത് സിങ്ങിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇവര്‍ വിവരങ്ങള്‍ കൈമാറിയത്.
2023 ലെ ഭീകരാക്രമണ കേസില്‍ ജമ്മുവിലെ കോട്ട് ഭല്‍വാല്‍ ജയിലില്‍ കഴിയുന്ന,നിസാര്‍ അഹമ്മദ്, മുഷ്താഖ് ഹുസൈന് എന്നിവരെ എന്‍ ഐ എ ചോദ്യം ചെയ്തു. പഹല്‍ ഗാമില്‍ ആക്രമണം നടത്തിയ, ഭീകരര്‍ക്ക് നേരത്തെ ഇവര്‍ സഹായം നല്‍കിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. ഭീകരവാദ ബന്ധമുള്ള 75 പേരെ എന്‍ ഐ കസ്റ്റഡിയില്‍ എടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.