യുപിഐ ഇടപാടുകളിൽ പുതിയ നിയന്ത്രണങ്ങൾ; ബാലൻസ് ചെക്ക് ചെയ്യാനും പരിധി

ന്യൂഡൽഹി: യുപിഐ വഴി ബാങ്ക് ബാലൻസ് പരിശോധിക്കൽ, ഓട്ടോ പേ ക്രമീകരിക്കൽ തുടങ്ങിയ ഇടപാടുകൾക്ക് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പരിധി വയ്ക്കുന്നു.

പണമിടപാടുകളുടെ പരിധിയിൽ മാറ്റമില്ല.യുപിഐ സംവിധാനത്തിലെ ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. ഒരു ദിവസം 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാൻ കഴിയൂ. ഇടപാടുകൾ ഏറെയുള്ള പീക്ക് മണിക്കൂറുകളിൽ വേണമെങ്കിൽ ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 5 മുതൽ രാത്രി 9.30 വരെയുമാണ് തിരക്കേറിയ മണിക്കൂറുകളായി കണക്കാക്കുന്നത്.
നിശ്ചിത ഇടവേളകളിൽ തനിയെ പണമിടപാട് നടക്കുന്ന ഓട്ടോ പേ ക്രമീകരിക്കാനും പരിധി വച്ചു. ഒരു തവണ ശ്രമിച്ച് പരാജയപ്പെട്ടാൽ 3 തവണ മാത്രമേ അവസരം ലഭിക്കൂ. ജൂലൈ 31നകം പുതിയ ചട്ടം പാലിക്കണമെന്നാണ് നിർദേശം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !