ന്യൂഡൽഹി: യുപിഐ വഴി ബാങ്ക് ബാലൻസ് പരിശോധിക്കൽ, ഓട്ടോ പേ ക്രമീകരിക്കൽ തുടങ്ങിയ ഇടപാടുകൾക്ക് നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പരിധി വയ്ക്കുന്നു.
പണമിടപാടുകളുടെ പരിധിയിൽ മാറ്റമില്ല.യുപിഐ സംവിധാനത്തിലെ ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. ഒരു ദിവസം 50 തവണ മാത്രമേ ബാങ്ക് ബാലൻസ് പരിശോധിക്കാൻ കഴിയൂ. ഇടപാടുകൾ ഏറെയുള്ള പീക്ക് മണിക്കൂറുകളിൽ വേണമെങ്കിൽ ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 5 മുതൽ രാത്രി 9.30 വരെയുമാണ് തിരക്കേറിയ മണിക്കൂറുകളായി കണക്കാക്കുന്നത്.നിശ്ചിത ഇടവേളകളിൽ തനിയെ പണമിടപാട് നടക്കുന്ന ഓട്ടോ പേ ക്രമീകരിക്കാനും പരിധി വച്ചു. ഒരു തവണ ശ്രമിച്ച് പരാജയപ്പെട്ടാൽ 3 തവണ മാത്രമേ അവസരം ലഭിക്കൂ. ജൂലൈ 31നകം പുതിയ ചട്ടം പാലിക്കണമെന്നാണ് നിർദേശം.യുപിഐ ഇടപാടുകളിൽ പുതിയ നിയന്ത്രണങ്ങൾ; ബാലൻസ് ചെക്ക് ചെയ്യാനും പരിധി
0
വ്യാഴാഴ്ച, മേയ് 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.